ആണ്‍കുട്ടികളും, പെണ്‍കുട്ടികളും തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരിക്കലെങ്കിലും പ്രേമിച്ചിട്ടില്ലാത്തവര്‍ ചുരുക്കമാകും. മനസിലെങ്കിലും പ്രണയം കാത്തുസൂക്ഷിക്കുന്ന ആണ്‍കുട്ടികളുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും പ്രേമിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ട്. ചില ഭയങ്ങളാണ് അവരെ പ്രണയത്തില്‍നിന്ന് പിന്നോട്ടുവലിക്കുന്നത്. വായിക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും പ്രേമത്തെ ഭയപ്പെടാനുള്ള ചില പെണ്‍കുട്ടികളുടെ കാരണങ്ങള്‍ അവരെ സംബന്ധിച്ച് ഏറെ ഗൗരവതരമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം…

1, കമ്മിറ്റ് ചെയ്യാനുള്ള ഭയം

Loading...

പ്രേമിക്കാന്‍ ഭയപ്പെടുന്നതിന് കൂടുതല്‍ പെണ്‍കുട്ടികളും നിരത്തുന്ന കാരണമാണിത്. പ്രണയിച്ചുതുടങ്ങിയാല്‍ കാമുകനോട് പ്രതിബദ്ധത കാട്ടേണ്ടിവരുമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ആരോടും പ്രതിബദ്ധതയില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം.

2, ബന്ധം തകരുന്നത് സഹിക്കാനാകില്ല

ചില പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ മുതിരാത്തതിനുള്ള പ്രധാന കാരണമാണിത്. പ്രേമം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ആ ബന്ധം തകര്‍ന്നുപോയാലോ? ഈ ഭയമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. പ്രേമം തുടങ്ങുമ്പോള്‍ ഉള്ള പ്രതീക്ഷകള്‍ അത് തുടരുമ്പോള്‍ ഉണ്ടാകണമെന്നില്ല. ഇത് ബന്ധത്തെ തകര്‍ച്ചയിലേക്ക് നയിക്കും. പ്രണയബന്ധം തകരുന്നത് ഹൃദയഭേദകമാണ്. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ചില പെണ്‍കുട്ടികള്‍ പറയുന്നത്.

3, കാമുകന്‍ പിന്തുടരുന്നത് അസഹനീയം

പ്രേമിക്കാന്‍ താല്‍പര്യമില്ലാത്തതിന് ഒരുകൂട്ടം പെണ്‍കുട്ടികള്‍ നിരത്തുന്ന രസകരമായ ഒരു കാരണമാണിത്. ചില അവസരങ്ങളില്‍ കാമുകന്റെ ഫോണ്‍ എടുക്കാനോ, കാണുന്നതിനോ സാധിക്കാറില്ല. ജോലിത്തിരക്കോ, വ്യക്തിപരമായ അസൗകര്യമോ മൂലമായിരിക്കും അത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ പുരുഷന്‍മാര്‍ സംശയത്തോടെയാകും നോക്കിക്കാണുക. അവര്‍ പിന്തുടരാനും, കാമുകി എവിടെയാണെന്നു തെരയാനും ആരംഭിക്കും. പുരുഷന്‍മാരുടെ ഈ ശീലം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല.

4, കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ ദുരനുഭവം

മറ്റൊരു കൂട്ടര്‍ പ്രേമിക്കാന്‍ ഇഷ്ടമില്ല എന്നതിന് നിരത്തുന്ന കാരണമാണിത്. അടുത്ത കൂട്ടുകാരുടെയും കുടുംബത്തിലെ ആരുടെയെങ്കിലുമോ പ്രേമബന്ധം തകര്‍ന്നതുമൂലമുണ്ടാകുന്ന ഭയമാണിത്.