Kerala News Top Stories

കെഎപി ബറ്റാലിയനിൽ നിന്ന് തുടങ്ങിയ സൗഹൃദം… അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം… വെട്ടേറ്റ് അലറി വിളിച്ച് ഓടിയിട്ടും വിട്ടില്ല

മാവേലിക്കര: വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ . അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്.

വെട്ടേറ്റ സൗമ്യ അലറിക്കരഞ്ഞ് പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറി. എന്നിട്ടും വെറുതെ വിടാൻ അജാസ് തയ്യാറായില്ല. പിന്നാലെ ഓടിച്ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നിമിഷങ്ങൾക്കകം തീഗോളമായി സൗമ്യ മാറിയത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അത്രയേറെ തീയാളി പടര്‍ന്നിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇതിനിടെ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു.

അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

എന്നാൽ എവിടെ വച്ചാണ് സൗഹൃദം കലഹത്തിലേക്ക് പോയതെന്നോ കൊലപാതകത്തിന് കാരണമായതെന്നോ ഒന്നും വ്യക്തമായ വിവരങ്ങളൊന്നും ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്.

ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.

വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Related posts

യോഗിമുഖ്യന്റെ നാട്ടില്‍ പട്ടിണിമരണം, ഭക്ഷണില്ലാതെ പക്ഷാഘാതം വന്നു കിടപ്പിലായ മധ്യവയസ്‌ക്കന്‍ മരിച്ചു, എല്ലാത്തിനും മൂകസാക്ഷിയായി വൃദ്ധമാതാവ്

കാണരുതാത്ത സാഹചര്യത്തില്‍ അമ്മയേയും കാമുകനെയും കണ്ട പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊന്നുതള്ളി.

മിഷേലിന്റെ മരണം; ക്രോണിനെതിരെ കൂടുതൽ തെളിവുകൾ,സുഹൃത്തിന്റെ മൊഴി പുറത്ത്

ആധുനിക സ്റ്റാലിനാണ് പിണറായി… ഇത് അധികകാലം പോകില്ല… കോടതി മുറ്റത്ത് പോലീസ് വലയത്തിനുള്ളില്‍ നിന്ന് ഭീഷണി മുഴക്കി സുരേന്ദ്രൻ

subeditor5

വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു മഞ്ജു

ലിഗയെ കൊലപ്പെടുത്തിയ ശേഷം വള്ളികൊണ്ടു കുരുക്കിട്ട്‌ ആറടിപൊക്കമുള്ള മരത്തില്‍ കെട്ടിത്തൂക്കിയത്‌ രണ്ടു യുവാക്കള്‍; ലിഗയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ ദൃശ്യങ്ങള്‍ കാട്ടിയ ശേഷം ഭര്‍ത്താവ് വെടിവെച്ചിട്ടു ; അഞ്ചു വയസ്സുകാരായ മക്കള്‍ പൊട്ടിക്കരഞ്ഞിട്ടും വിട്ടില്ല

subeditor5

ശബരിമല: കോൺഗ്രസിൽ ആശയകുഴപ്പം ഇല്ല, ചില അഭിപ്രായ വ്യതാസങ്ങൾ മാത്രം -നടി ഖുശ്‌ബു

subeditor

സമദൂരമെന്ന നിലപാടില്‍ മാറ്റമില്ല:ജി.സുകുമാരന്‍ നായര്‍

പുത്തന്‍ പ്രചാരണവുമായി സുരേഷ് ഗോപി, ഒരു മണിയായാല്‍ ഒരൊറ്റ ചോദ്യം ‘ഇത്തിരി ചോറുതരുമോ’ എന്ന്

main desk

സി.പി.എമ്മിനെ തൊട്ടുകളിച്ചാല്‍ വെള്ളാപ്പള്ളി അനുഭവിച്ചറിയും: പിണറായി

subeditor

ടിപി ചന്ദ്രശേഖരൻ വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനൊരുങ്ങുന്നു

subeditor