മാവേലിക്കരയിൽ വനിതാ പൊലീസുകാരിയെ നടുറോഡിൽ വെട്ടി വീഴ്ത്തി ചുട്ടുകൊന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍

കായംകുളം: മാവേലിക്കരയിൽ വനിതാ പൊലീസുകാരിയെ നടുറോഡിൽ വെട്ടി വീഴ്ത്തി ചുട്ടുകൊന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. മാവേലിക്കര വള്ളിക്കുന്നത്ത് സ്റ്റേഷനിലെ സി.പി.ഒ സൗമ്യ പുഷ്‌ക്കര(31)നാണ് കൊല്ലപ്പെട്ടത്.

ആലുവ റൂറലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അജാസാ(33)ണ് സൗമ്യയെ തീക്കൊളുത്തി കൊന്നത്.

അജാസ് എറണാകുളം സ്വദേശിയാണ്. സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേയ്ക്കു മാറ്റി.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

സംഭവത്തിന്റെ കാരണം വ്യക്തമല്ല. കേരളാ പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ദാരുണ സംഭവം പോലീസിനെതിരെ ഉണ്ടായിട്ടില്ല. അതും വനിതാ പോലീസുകാരിക്കെതിരെ. അതിനാല്‍ തന്നെ പോലീസ് ആസ്ഥാനത്ത് പോലും വാര്‍ത്ത ഞടുക്കം ഉണ്ടാക്കി.

പോലീസുകാര്‍ക്ക് പോലും നടു റോഡില്‍ ഇതാണ് സ്ഥിതി എങ്കില്‍ ജനങ്ങളായ ഞങ്ങളുടെ അവസ്ഥ എന്നവിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. എല്ലാവരും കൊലപാതകത്തേ അപലപിക്കുന്നുണ്ട്. ദാരുണമായ കൊല നടന്നത് പട്ടാപകല്‍ എന്നതും എടുത്ത് പറയേണ്ടതാണ്.

പോലീസുകാരിയുടെ മരണം കേരളത്തേ ആകെ ഞെട്ടിച്ചിരിക്കുന്നു. പോലീസുകാര്‍ക്കിടയിലും സംഭവം ഭീതി പരത്തുകയാണ്. ഇക്കാലമത്രയും പോലീസിനെതിരെ ഇത്ര ക്രൂരമായ ആക്രമണം നടന്നിട്ടില്ല. പോലീസിനോട് ജനങ്ങള്‍ക്ക് ഭയവും തൊടാന്‍ പോലും പേടിയും ഉണ്ടായിരുന്നു. അതിനെല്ലാം മാറ്റം വരുകയാണ്.

മാത്രമല്ല പോലീസില്‍ വനിതാ പോലീസിന്റെ സുരക്ഷിതത്വത്തേ പോലും ഇത് ചോദ്യം ചെയ്യപ്പെടുന്നു. അതും ജോലി കഴിഞ്ഞ് വരുമ്പോഴാണ് അക്രമവും കൊലപാതകവും