വനിത കോണ്‍സ്റ്റബിളിനെ പീഡനത്തിനിരയാക്കിയ രണ്ട് പേര്‍ക്കെതിരെ കേസ്

പല്‍വാല്‍: ഹരിയാനയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ പീഡനത്തിനിരയാക്കിയ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്‌തെന്നാണ് പരാതി.

2014 ജൂണ്‍ മുതല്‍ പ്രതികള്‍ തന്നെ പീഡനത്തിനിരയാക്കുകയായിരുന്നെന്നാണ് ഹെഡ് കോണ്‍സ്റ്റബിളുടെ മൊഴി. ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Loading...