വനിതാ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയില്‍

 

കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. നേരത്തെ വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുന്‍പാണ് കൊട്ടിയം സ്റ്റേഷനില്‍ ജോയിന്‍ ചെയ്തത്. ഇന്നുരാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...

രാത്രി ഡ്യൂട്ടി കഴിഞ്ഞ് രണ്ടു ദിവസത്തെ അവധിയിലായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ പാചക ജോലി ചെയ്യുന്ന സന്തോഷ് കുമാര്‍ കഴിഞ്ഞ ദിവസം പൂയപ്പള്ളിയിലേക്കു ജോലിക്കു പോയി. വീട്ടില്‍ വസന്തകുമാരിയും 2 പെണ്‍ മക്കളും മാത്രമായിരുന്നു. ഇന്നലെ രാവിലെ ആറിന് മകള്‍ ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

കിഴക്കേകല്ലട മാര്‍ത്താണ്ഡപുരം ശാന്താലയത്തില്‍ മുരളീധരന്‍ പിള്ളയുടെയും പരേതയായ ശാന്തകുമാരിയുടെയും മകളാണ്. വിവാഹ ശേഷമാണ് പൊലീസില്‍ ജോലി ലഭിച്ചത്. കുണ്ടറ, കൊട്ടിയം, വനിതാ സെല്‍, കൊല്ലം ഈസ്റ്റ്, ഇരവിപുരം,ചാത്തന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മക്കള്‍: അശ്വതി, ആരതി. സംസ്‌കാരം നടത്തി