ഡ്രൈവറും കണ്ടക്ടറും യാത്രക്കാരിയെ ബസ്സിന് മുകളില് വെച്ച് പീഡിപ്പിച്ചു; രണ്ട് പേരും അറസ്റ്റില്‍

വഡോദര: ബസ്സിലെ യാത്രക്കാരിയെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസ്സിന് മുകളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ബസ് ജീവനക്കാരായ നാനാഭായി,കപില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അതേ ബസ്സില്‍ യത്ര തുടര്‍ന്ന യുവതി പോര്‍ബന്ദറിലെത്തിയ ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

മധ്യപ്രദേശിലെ കുക്‌സി ടൗണില്‍നിന്ന് പോര്‍ബന്തറിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീ പീഡനത്തിനിരയായത്. യാത്രയ്ക്കിടെ രാത്രിയില്‍ ആഹാരം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ കിടക്കാന്‍ സ്ഥലംകിട്ടുമോ എന്ന് കണ്ടക്ടറോടും ഡ്രൈവറോടും സ്ത്രീ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബസിന് മുകളില്‍ കിടക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പറയുകയും സ്ത്രീയെ ബസിന് മുകളിലേക്ക് കയറ്റുകയും ചെയ്തു. എന്നാല്‍ ബസിന് മുകളിലെത്തിയപ്പോള്‍ ഡ്രൈവറും കണ്ടക്ടറും തന്നോട് മോശമായരീതിയില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

Loading...

ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒച്ചവെച്ചാല്‍ ബസിന് മുകളില്‍നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ആദ്യം കണ്ടക്ടറായ കപിലും പിന്നീട് ഡ്രൈവറും പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി. സംഭവത്തിന് ശേഷം ബസില്‍ യാത്ര തുടര്‍ന്ന സ്ത്രീ പോര്‍ബന്തറില്‍ എത്തിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബസ് പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.പോര്‍ബന്തര്‍ പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പീഡനം നടന്നത് ഛോട്ടാഉദ്ദേപുര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറിയെന്ന് പോലീസ് അറിയിച്ചു.