പുരുഷന്മാരാണ് പ്രശ്‌നക്കാരെങ്കില്‍ രാത്രി ഏഴു മണി കഴിഞ്ഞാല്‍ നിങ്ങള്‍ കതകടച്ച്‌ വീട്ടിലിരിക്കൂ, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു സ്ത്രീയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പുരുഷന്മാരാണ് എല്ലാത്തിനും പ്രശ്‌നക്കാര്‍ അതുകൊണ്ട് രാത്രി ഏഴ് മണിയായാല്‍ അവര്‍ വീട്ടില്‍ കതകടച്ച്‌ ഇരിക്കാന്‍ തയ്യാറായാല്‍ ബലാത്സംഗങ്ങള്‍ നടക്കില്ലെന്നാണ് വീഡിയോയില്‍ സ്ത്രീ പറയുന്നത്. ബലാത്സംഗങ്ങള്‍ ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കവേയാണ് അവര്‍ പ്രതികരിച്ചത്.

എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം രാത്രി ഏഴ് മണിയായാല്‍ വീട്ടില്‍ തന്നെയിരിക്കണം. എന്തുകൊണ്ട് പുരുഷന്മാര്‍ക്ക് അങ്ങനെ ചെയ്തുകൂടാ. ഇതൊരു വ്യവസ്ഥയാക്കി കൂടെ. എല്ലാ പുരുഷന്മാരും രാത്രി ഏഴ് മണിയാകുമ്ബോള്‍ വീട്ടിലെത്തുക. കതകടച്ച്‌ അകത്തിരിക്കുക. അങ്ങനെയെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കും. പോലീസ് ഉദ്യോഗസ്ഥനോ സഹോദരനോ മറ്റേതെങ്കിലും ഒരു പുരുഷനോ സംരക്ഷണത്തിന് വേണമെന്ന് ഞങ്ങള്‍ പറയില്ല. നിങ്ങള്‍ പുരുഷന്മാരാണ് പ്രശ്‌നക്കാരെങ്കില്‍ നിങ്ങള്‍ വീട്ടിലിരിക്കുക. ഈ ലോകത്തെ സ്വതന്ത്രരാക്കൂ

Loading...