മധുവിധു യാത്രയ്ക്കിടെ മരുമകന്‍ ഭാര്യാമാതാവുമായി അടുത്തു, യുവതി ഒടുവില്‍ അതറിഞ്ഞു തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണ്

പല പ്രണയ ബന്ധങ്ങളുടെ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഏറെ ഞെട്ടിക്കുന്ന ഒരു പ്രണയ ബന്ധത്തിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തെത്തി ഇരിക്കുന്നത്. മകളുടെ ഭര്‍ത്താവിനെ അമ്മ പ്രണയിച്ചതാണത്. പ്രണയിച്ചു എന്ന് മാത്രമല്ല മകളുടെ ഭര്‍ത്താവില്‍ നിന്നും അമ്മ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്നാണ് വിവരം. ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് സൗത്ത് വെസ്റ്റ് ലണ്ടനില്‍ നിന്നും ആണ്. അമ്മയും ഭര്‍ത്താവും ചേര്‍ന്ന് ചതിച്ച വിവരം ഹൃദയം തകര്‍ന്ന് മകള്‍ തന്നെ ആണ് പങ്കുവെച്ചത്. ദി സണ്‍ അടക്കം ഉള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ ചതിയുടെ ആഘാതത്തില്‍ നിന്നും മുക്തയാകാന്‍ മകള്‍ക്ക് സാധിച്ചിട്ടില്ല. ലോറന്‍ എന്ന 34 വയസുകാരിയാണ് തനിക്ക് അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നല്‍കിയ തകര്‍ച്ചയുടെ കഥ തുറന്ന് പറഞ്ഞത്. 2004 ആഗസ്ത് മാസത്തില്‍ ആണ് ലൊറനും വിമാനത്താവള ജീവനക്കാരന്‍ ആ പോള്‍ വൈറ്റും വ്ിവാഹം ചെയ്തത്. വിവാഹത്തിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങി ഇരുന്നു. ഒരു കുഞ്ഞും ഉണ്ട് ഇവര്‍ക്ക്. കുഞ്ഞിന്റെ ജനനത്തോടെ ആണ് കുടുംബ ജീവിതം ഔദ്യോഗികമായി വിവാഹം ചെയ്ത് ആരംഭിക്കാമെന്ന് ലോറനും പോളും തീരുമാനിക്കുന്നത്.

Loading...

ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. വന്‍ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നട്ത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നു. ഇതോടെ അമ്മയോടുള്ള സ്‌നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ ആ യാത്രയാണ് ലോറന്റെ ജീവിതത്തെ കീഴ് മേല്‍ മറിച്ചത്. മൂന്ന് ആഴ്ചയാണ് യാത്ര നീണ്ടത്. മധുവിധു യാത്രക്ക് ഇടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുക ആണ് ഉണ്ടായത്.

മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്ന് ആയിരുന്നു മറുപടി.

എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലൊറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.