മകളുടെ ആണ്‍ സുഹൃത്തുക്കളുമായി അമ്മയുടെ ബന്ധം, ഒടുവില്‍ സംഭവിച്ചത്

മകളുടെ രണ്ട് ആണ്‍സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലെ വിസാലിയയില്‍ ആണ് സംഭവം. കോറല്‍ ലെയ്ഡില്‍ എന്ന 42 വയസ്സുള്ള സ്ത്രീയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയിരുന്നു. മകളുടെ സുഹൃത്തുക്കളായ പതിനാലും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി ഉപയോഗിച്ചത്.

2017മുതല്‍ കുട്ടികള്‍ പീഡനത്തിനിരയായി. ഇവരില്‍ 15 വയസുള്ള ആണ്‍കുട്ടിയാണ് ആദ്യം ഇരയായത്. കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് വീട്ടിലേക്കെത്തിച്ചാണ് പീഡിപ്പിച്ചത്. ചില ദിവസങ്ങളില്‍ രാത്രിയില്‍ കുട്ടികളെ വീട്ടിലെത്തിച്ച ശേഷം പുലരുന്നതിന് മുന്‍പ് അവരുടെ വീടുകളില്‍ തിരിച്ചെത്തിച്ചിരുന്നു.

Loading...

ഇതിനിടെ ഒരു കുട്ടിയുടെ ഫോണില്‍ നിന്നും പിതാവ് സ്ത്രീയുടെ നഗ്‌നദൃശ്യം കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും കേസ് രജസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായ സ്ത്രീ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലൈംഗിക പീഡനം, കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിക്കല്‍, ബാലപീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.