ഫോട്ടോ ആവശ്യപ്പെട്ട യുവാവിന് യുവതിയുടെ മറുടി, കൈയ്യടി

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് യുവതി നല്‍കിയത് തകര്‍പ്പന്‍ മറുപടി. നഗ്നദൃശ്യങ്ങള്‍ ലഭിക്കാനായി ഇയാള്‍ പണവും അയച്ചു കൊടുത്തു. ലാഷ് എന്ന പെണ്‍കുട്ടിയുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയകളില്‍ വന്‍ കൈയ്യടിയാണ്. മാത്രമല്ല യുവാവിന്റെ യഥാര്‍ത്ഥ മുഖം സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ യുവതി തുറന്നുകാട്ടുകയും ചെയ്തു.

‘ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളര്‍ അയച്ചു തന്നു. പകരമായി എന്റെ നഗ്‌ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എന്റെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് ഡോളര്‍ ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍.’യുവാവുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ന്യൂഡില്‍സിന്റെ ചിത്രങ്ങളും യുവതി ട്വിറ്ററിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് ലാഷിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

Loading...