കന്യാകാത്വം സൂക്ഷിച്ചു, എന്നാല്‍ യുവതിക്ക് വിവാഹ ദിവസം ആദ്യരാത്രിയില്‍ സംഭവിച്ചത്

ഇപ്പോള്‍ ഡേറ്റിംഗില്‍ ഏര്‍പ്പെടുമ്പോളേ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കമിതാക്കളുടെ രീതി. ഇന്ത്യയിലും ഇത്തരം രീതികള്‍ക്ക് കുറവ് ഒന്നും ഇല്ല. എന്നാല്‍ കന്യാകാത്വം വിവാഹം വരെ കാത്ത് സൂക്ഷിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ കന്യകാത്വം കാത്ത് സൂക്ഷിച്ച് വിവാഹ ദിവസം ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിശ്ചയിച്ച യുവതിക്ക് സംഭവിച്ചതാണ് ഏവരെയും ഞെട്ടിക്കുന്നത്. തന്റെ കന്യകാത്വം നഷ്ടപ്പെടാതെ യുവതി കാമുകനൊപ്പം രണ്ട് വര്‍ഷം ഡേറ്റിംഗില്‍ ആയിരുന്നു. എന്നാല്‍ വിവാഹ ശേഷം ആദ്യരാത്രിയില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതിക്കും ഭര്‍ത്താവിനും അതിന് സാധിച്ചില്ല.

സ്‌റ്റെഫിനി മുള്ളര്‍ എന്ന 23കാരി യുവതി രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ശരീരം പങ്കു വെച്ചിരുന്നില്ല. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. തങ്ങളുടെ ഹണിമൂണിന്റെ അന്നേ ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടു എന്നായിരുന്നു ഇരുവരും നിശ്ചയിച്ചത്. സ്റ്റെഫിനിയായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ആദ്യ രാത്രിയില്‍ ഇരുവര്‍ക്കും സെക്‌സ് ചെയ്യാന്‍ സാധിച്ചില്ല. മാത്രവുമല്ല ഒടുവില്‍ സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. സ്റ്റെഫിനി മരുന്നുകള്‍ കഴിച്ചെങ്കിലും കാര്യം ഉണ്ടായില്ല. മൂന്ന് മാസത്തോളം അണുബാധ തുടര്‍ന്നു. കഠിന വേദനയായിരുന്നു സ്റ്റെഫിനിക്ക് നേരിടേണ്ടി വന്നത്. പലപ്പോഴും കരയുക പോലും ചെയ്തു. അണുബാധ മാറിയതോടെ വീണ്ടും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇരുവരും ശ്രമിച്ചു. എന്നാല്‍ ഇക്കുറിയും സാധിച്ചില്ല.

Loading...

2018ല്‍ സ്റ്റെഫിനി ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. ഇദ്ദേഹമാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. സ്ത്രീകളില്‍ ഉണ്ടാകുന്ന യോനീസങ്കോചമാണ് വജൈനിസ്മസ്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തത് ഒരു രോഗാവസ്ഥയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അതാണ് രോഗം കണ്ടെത്താന്‍ വൈകിയതെന്നും സ്റ്റെഫിനി പറയുന്നു. വിവാഹ ദിവസം രാത്രി വരെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ കന്യകയായി തുടരാം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റെഫിനി പറയുന്നു. തന്റെ ഭര്‍ത്താവ് ആകുന്ന ആള്‍ക്കൊപ്പമല്ലാതെ മറ്റാര്‍ക്കും ഒപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് താത്പര്യം ഇല്ലാതിരുന്നത് തന്നെയാണ് ഇതിന് കാരണം. -സ്റ്റെഫിനി വ്യക്തമാക്കി,.

വളരെ സ്‌പെഷ്യലായ ഒന്നും രണ്ട് പേരെ തമ്മില്‍ അടുപ്പിക്കുന്നതുമായ ഒന്നാണ് ശാരീരിക ബന്ധം എന്നാണ് താന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ തന്റെ ജീവിതത്തില്‍ തുടരാന്‍ കഴിയാത്ത ഒരാളുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ഒക്കെ ഈ തീരുമാനം ഒരു ഭാരമായി തനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ തന്റെ തീരുമാനം തന്നെയാണ് എറ്റവും മികച്ചതെന്ന് മനസിലായെന്നും സ്റ്റെഫിനി പറയുന്നു. രോഗ നിര്‍ണയത്തിന് ശേഷം താന്‍ ചികിത്സ സ്വീകരിച്ചു. പോയവര്‍ഷം മാര്‍ച്ച് അവസാനത്തോടെ ചികിത്സ ആരംഭിച്ചു. മെയില്‍ അവസാനിച്ചു. പലപ്പോഴും ആരുമായി ഇക്കാര്യങ്ങള്‍ തനിക്ക് പങ്കുവയ്ക്കാന്‍ സാധിച്ചില്ല. മാനസിക സംഘര്‍ഷത്തിലേക്ക് നിങ്ങിയ തനിക്ക് താങ്ങും തണലുമായത് ഭര്‍ത്താവാണ്. തന്നെകുറിച്ച താന്‍ മോശമായി പറയുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് സ്റ്റെഫിനി പറയുന്നു.