വിവാഹ ശേഷം ഗള്‍ഫില്‍ പോയ ഭര്‍ത്താവ് ഒരു വര്‍ഷമായിട്ടും തിരികെ എത്തിയില്ല, ഒടുവില്‍ ഭാര്യ ചെയ്തത്

വിവാഹ ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ യുവതി വിവാഹം ചെയ്തു. നീലേശ്വരം കണിച്ചിറയിലുള്ള യുവതിയാണ് കഴിഞ്ഞ ദിവസം സുഹൃത്തായ ഓട്ടോഡ്രൈവറെ ക്ഷേത്രാചാര പ്രകാരം വിവാഹം കഴിച്ചത്. ഒരു വര്‍ഷം മുമ്പാണ് കണിച്ചിറ സ്വദേശിയുമായി മലയോരത്തുള്ള യുവതിയുടെ വിവാഹം നടന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.

വിവാഹത്തിനു ശേഷം മൂന്നു മാസം ഒന്നിച്ചുകഴിഞ്ഞ ശേഷമാണ് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയത്. മാതാപിതാക്കള്‍ മരണപ്പെട്ട യുവാവ് സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിമാരും ഈ വീട്ടിലായിരുന്നു. ഗള്‍ഫിലുള്ള യുവാവ് അമ്മയുടെ ബന്ധുക്കള്‍ക്കാണ് ചിലവിനുള്ള പണം അയച്ചുകൊടുത്തിരുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ഭാര്യ ഇവരോടാണ് പണം ചോദിച്ചുവാങ്ങിയിരുന്നത്. ഗള്‍ഫിലെത്തിയ ശേഷം യുവാവ് ഭാര്യയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനിടയില്‍ ഭര്‍തൃവീട്ടുകാരില്‍ നിന്നും പീഡനവുംകൂടി നേരിട്ടതോടെ യുവതി മലയോരത്തെ സ്വന്തം വീട്ടിലേക്ക് പോവുകയും സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം കഴിക്കുകയുമായിരുന്നു. കാഞ്ഞങ്ങാട്ടെ ഒരു സായാഹ്ന പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

Loading...