Gulf News

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ സുഹൃത്തിനയിച്ച ശേഷം യുഎഇയില്‍ പ്രവാസി ആത്മഹത്യ ചെയ്തു

കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ യുഎഇയിലെ തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ഇന്ത്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. അജ്മാനിലെ സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന 32കാരിയാണ് ഷാര്‍ജയിലെ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രമാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി.

ഫോണില്‍ വാട്‌സ്ആപ് വഴി ചിത്രം ലഭിച്ച സുഹൃത്ത് ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പൊലീസ് പട്രോള്‍, ഫോറന്‍സിക് വിദഗ്ദര്‍, ആംബുലന്‍സ് തുടങ്ങിയ അടങ്ങുന്ന സംഘം ഫ്‌ലാറ്റില്‍ കുതിച്ചെത്തി.ഇവര്‍ക്ക് മുന്‍പ് അധ്യാപികയുടെ സുഹൃത്തും വീട്ടിലെത്തിയിരുന്നു. വളരെ വേഗത്തില്‍ വാതില്‍ പൊളിച്ച് അകത്തുകടന്ന ഇവര്‍ അതീവ ഗുരുതരാവസ്ഥയിലായ അധ്യാപികയെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ജീവന്‍രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും പൊടുന്നനെ തന്നെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

വിവാഹമോചിതയായ അധ്യാപികയും തന്റെ മുന്‍ ഭര്‍ത്താവും തമ്മില്‍ ഇന്ത്യയിലുള്ള തങ്ങളുടെ മക്കളുടെ സംരക്ഷണത്തെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്ന ഇവര്‍ സംഭവദിവസം ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും റമദാനിലെ രാത്രി നമസ്‌കാരത്തിന് ശേഷം നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. പക്ഷേ ഉടന്‍ തന്നെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രം വാട്‌സ്ആപില്‍ ലഭിക്കുകയായിരുന്നു.ചിത്രം കണ്ടതോടെ ഭയപ്പെട്ട് ഉടന്‍ തന്നെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി. തുടര്‍ന്ന് പോലീസും മറ്റുമെത്തി വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അപ്പോഴേക്കും മരണാസന്നയായ നിലയില്‍ യുവതിയെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

Related posts

ക്യാൻസറാണെന്നും എയ്ഡ്‌സ് ആണെന്നും പ്രചരിപ്പിച്ചു, പ്രോഗ്രാമിന് കിട്ടിയ ലക്ഷങ്ങൾ തട്ടിയെടുത്തു സുഹൃത്തുക്കൾ, പൊന്മുട്ടയിടുന്ന താറാവിനെയാണ് അവർ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കിയത്: കലാഭവൻ മണിയുടെ സുഹൃത്തുക്കൾക്ക് എതിരേ ആർഎൽവി സഹോദരൻ രാമകൃഷ്ണൻ’

subeditor

കലാകാരന്മാരെയും എഴുത്തുകാരെയും വരുതിയിലാക്കാനുള്ള മോദിയുടെ ശ്രമം അപലപനീയം: നവയുഗം കലാവേദി

subeditor

യുവതികളെ മലചവിട്ടിക്കാന്‍ ‘ഓപ്പറേഷന്‍’ നടത്തിയത് കോട്ടയം എസ്.പി; തിരക്കഥാ സംഭാഷണവും അഭിനേതാക്കളും എല്ലാം പോലീസുകാര്‍ തന്നെ…വിധി നടപ്പായത് 97-ാം ദിവസം

subeditor5

പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നു; എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ചാൽ വധശിക്ഷ ഉറപ്പാക്കും

subeditor5

കാര്‍ത്യായനി അമ്മയെ സിനിമയിലേക്കു ക്ഷണിച്ച് മഞ്ജു; ‘എനിച്ച് പഠിച്ചാല്‍ മതി’യെന്ന് മറുപടി

subeditor5

കുവൈറ്റിൽ ഡാൻസ് പരിപാടിക്കെത്തിയ നടി റീമക്ക് ഭീകരരുടെ ഭീഷണി സന്ദേശം,നൃത്തം ചെയ്താൽ പരിപാടിയും, കുടുംബവും തകർക്കും എന്ന് മുന്നറിയിപ്പ്

pravasishabdam news

അല്‍ കെ്വായ്‌ദ നേതാവ്‌ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്

subeditor

മഴ പെയ്യിക്കാൻ 15കാരി 8മണിക്കൂർ ജല നൃത്തം നടത്തി

subeditor

ബി ജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ മോദിക്ക് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്

subeditor

സഹ്രാന്‍ ഹാഷിം ശ്രീലങ്കന്‍ സ്‌ഫോടന സൂത്ര ധാരന്‍ കേരളത്തില്‍ വന്നു

main desk

ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയിട്ട് ഇന്നേക്ക് 25 വർഷം… എന്നിട്ടും വനിതാ മതിലിന് അണിചേരാൻ എത്തി

subeditor5

ഗോവയെ തകര്‍ത്ത് ചെന്നൈയിന്‍ ഫൈനലില്‍; ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു-ചെന്നൈയിന്‍ പോരാട്ടം

subeditor12