‘നീരാളി’ സിനിമയ്ക്കു സമാനമായ സംഭവം അരിസോണയിൽ: രക്ഷകരെത്തിയത് 6 നാളിന് ശേഷം

വാഷിംഗ്ടണ്‍:  കൊക്കയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷകരില്ലാത 53 കാരി കഴിഞ്ഞത് ആറു ദിനങ്ങൾ. അമേരിക്കയിലെ അരിസോണയിൽ നിയന്ത്രണം നഷ്ടമായത് തുടർന്ന് റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

അപകടത്തിനു ദൃക്സാക്ഷികൾ ഇല്ലാത്തതിനെ തുടർന്ന് ആറു ദിവസം രക്ഷിക്കാൻ ആരും എത്താതെ അവര്‍ അപകടസ്ഥലത്തു തന്നെ കുടുങ്ങി.

ഒക്ടോബര്‍ 12ന് ആണ്  കാര്‍  അപകടത്തില്‍പ്പെട്ടത്.ആറു ദിവസത്തിന് ശേഷം ഹൈവേ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയവരാണ് അപകടം നടന്നതായി കണ്ടെത്തിയത്. പരിശോധനയില്‍ കാര്‍ മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. കാറിനു സമീപത്തു കണ്ട കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ചെന്നപ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിലായ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

Top