നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, യുവതിക്ക് കിട്ടിയത് കിടിലന്‍ പണി

വാഷിംഗ്ടണ്‍: താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച 34കാരിക്ക് കിട്ടിയത് മുട്ടന്‍ പണി. അറസ്റ്റിലായ യുവതിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. അമേരിക്കയിലെ ഫീനിക്‌സിലുള്ള ലിസ കോണിന്‍ എന്ന യുവതിയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ചതിനാണ് കേസ്.

ഓണ്‍ലൈനില്‍ എക്‌സ് ബോക്‌സ് വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ലിസ കോണ്‍ കുട്ടിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചത്. ആണ്‍കുട്ടിക്ക് തന്റെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് ലിസ കോണ്‍ അറസ്റ്റിലാകുന്നത്. കുട്ടിയുടെ പിതാവ് ന്ഗ്നചിത്രങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മാരികോപ കൗണ്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Loading...