ആഗ്രഹ സാഫല്യത്തിനായി ക്ഷേത്രത്തിലെ ആനപ്രതിമയ്ക്കുള്ളിലൂടെ കടക്കാന്‍ ശ്രമച്ച യുവതിക്ക് സംഭവിച്ചത് ഇങ്ങനെ.. വീഡിയോ

ആഗ്രഹ സാഫല്യത്തിനായി ക്ഷേത്രത്തിലെ ആന പ്രതിമയ്ക്കുള്ളിലൂടെ കടക്കാന്‍ ശ്രമിച്ച യുവതി കുടുങ്ങി. ആഗ്രഹങ്ങള്‍ നടക്കാനും പൂര്‍ത്തീകരിച്ച ആഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടിയുമാണ് ഭക്തര്‍ ഈ ക്ഷേത്രത്തിലെ ആന പ്രതിമയ്ക്കിടയില്‍ കയറാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ഇതിലൂടെ കയറിയെ ഗുജറാത്ത് സ്വദേശിനിയായ യുവതി പ്രതിമയ്ക്കുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു.

അതേസമയം പ്രതിമക്കടയില്‍ കയറിയ സ്ത്രി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് കുടുങ്ങിയതെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എന്തു തന്നെയായാലും യുവതിയ്ക്കു പറ്റിയ അബദ്ധത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Loading...

പ്രതിമയ്ക്കുള്ളില്‍ കുടുങ്ങിയതോടെ പുറത്തു കടക്കാന്‍ തന്നെക്കൊണ്ടാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. തുടര്‍ന്ന് മറ്റു ചില സ്ത്രീകളും ഇവരുടെ സഹായത്തിനെത്തുന്നതും ഏറെ ബുദ്ധിമുട്ടി ഇവരെ പുറത്തിറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.