ഹൈദരാബാദില്‍ നിന്നും യുവതി കാമുകനെ തേടി ആണ്‍വേഷത്തില്‍ മലപ്പുറത്തെത്തി; യുവാവിന്റെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട് ഗേറ്റ് പൂട്ടിയപ്പോള്‍ അയല്‍വീട്ടില്‍ കയറി ഇരിപ്പുറപ്പിച്ച് യുവതി

 

കാമുകനെ അന്വേഷിച്ച് ഹൈദരാബാദില്‍ നിന്നും കാമുകി ആണ്‍ വേഷത്തില്‍ മലപ്പുറത്തെത്തി. എന്നാല്‍ പിന്നീട് നടന്നസംഭവങ്ങളാണ് ഏവരെയും ഞെട്ടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മലപ്പുറം വേങ്ങര കുറ്റൂര്‍ പാക്കടപ്പുറയിലാണ് യുവതി കാമുകനെ തേടിയെത്തിയത്. യുവതി വീട്ടില്‍ എത്തിയതോടെ യുവാവിന്റെ ബന്ധുക്കളും യുവതിയുമായി വലിയ തര്‍ക്കമുണ്ടായി. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

Loading...

ഹൈദരാബാദില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന കാമുകനെ തേടിയാണ് യുവതി എത്തിയത്. യുവാവിന്റെ ബന്ധുക്കളുമായി ദീര്‍ഘനേരം നീണ്ട തര്‍ക്കത്തിനൊടുവില്‍ വീട്ടുകാര്‍ യുവതിയെ ഇറക്കിവിട്ടു ഗേറ്റ് പൂട്ടി. ഇതോടെ യുവതി അയല്‍ പക്കത്തുള്ള വീടിന്റെ വരാന്തയില്‍ കയറി ഇരുപ്പുറപ്പിച്ചു. താനും യുവാവും വിവാഹിതരാണെന്നും മുമ്ബ് ഈ വീട്ടില്‍വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി അവിടെയെത്തിയ നാട്ടുകാരോടു പറഞ്ഞു.

അയല്‍വീട്ടില്‍നിന്നും ഇറങ്ങിപ്പോകാന്‍ യുവതി തയാറായില്ല. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. വനിതാ പോലീസ് അടക്കമുള്ളവരുടെ സംഘമെത്തി ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ആരുടേയും പരാതി ഇല്ലാത്തതിനാല്‍ പോലീസ് എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പോലീസ് പെണ്‍കുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. തെലുങ്കും ഇംഗ്ലീഷും മാത്രം അറിയാവുന്ന യുവതി ബിരുദധാരിയാണെന്നും ആണ്‍വേഷത്തിലാണ് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.