ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്ത് മകനെ വിവാഹം കഴിക്കാനൊരുങ്ങി രണ്ടാനമ്മ

15 വയസിന് ഇളയ മകനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ഒരു രണ്ടാനമ്മ. റഷ്യ സ്വദേശിനിയായ മറീന ബല്‍മഷേവയാണ് 20 കാകരനായ യുവാവിന്റെ പിതാവുമായുള്ള വിവാഹം ബന്ധം വേര്‍പെടുത്തിയ ശേഷം മകനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. 15 വയസം ഇളയവനായ കുട്ടിയെ ചെറുപ്പം മുതല്‍ വളര്‍ത്തിയത് മറീന തന്നെയാണ്. 13 വര്‍ഷം മുമ്പുള്ള ഇരുവരുടെയും ചിത്രത്തിനൊപ്പം ഇപ്പോഴുള്ള ചിത്രം കൂടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വിവാഹ വിവരം മറീന തന്നെ അറിയിച്ചിരിക്കകുയാണ്.

”ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് നമ്മള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. നമ്മളുടെ പുഞ്ചിരിക്ക് കാരണമായ ഒരാളുണ്ടെങ്കില്‍… ചിലര്‍ ഞങ്ങളെ അംഗീകരിച്ചില്ലെന്ന് വരാം, മറ്റു ചിലര്‍ പിന്തുണച്ചേക്കാം. എന്താണെങ്കിലും, ഞങ്ങള്‍ സന്തുഷ്ടരാണ്.” ചിത്രത്തിന്റെ അടിക്കുറുപ്പില്‍ മറീന പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

Loading...

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ അത്ര നല്ല പ്രതികരണമല്ല ഈ വിവാഹ വാര്‍ത്തയ്ക്ക് ലഭിക്കുന്നത്. പലരും വിവാഹ വാര്‍ത്തയെ എതിര്‍ക്കുകയാണ് ചെയ്തത്. ക്രാസ്‌നോടര്‍ ക്രായ് സ്വദേശിയായ മറീന അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ബ്ലോഗര്‍ കൂടിയാണ്. തന്റെ ദൈനംദിന കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന മറീനയ്ക്ക് ഏകദേശം 410സ ഫോളോവേഴ്‌സാണുള്ളത്. പ്രതിശ്രുതവരന്റെ പിതാവായ അലക്‌സിയ്‌ക്കൊപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി ജീവിച്ചിരുന്ന മറീന അടുത്തിടെയാണ് ദാമ്ബത്യം ആവസാനിപ്പിച്ചത്.

അലക്‌സിയുടെ 20 വയസുകാരനായ മകന്‍ വ്‌ലാഡിമിറാണ് മറീനയുടെ പ്രതിശ്രുത വരന്‍. ഇരുവരും ചേര്‍ന്നാണ് വ്‌ലാഡിമിറിന്റെ സഹോദരങ്ങളെ നോക്കുന്നതും പഠിപ്പിക്കുന്നതും.