ഉത്ര കൊലപാതകം : വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉത്ര കൊലപാതക കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. സൂരജിന്റെ വീട്ടുകാരും വനിതാ കമ്മീഷൻ പ്രതിപട്ടികയിലുണ്ട്.

ഇന്ന് ഉത്രയുടെ വീട്ടിൽ പ്രതിയും ഭർത്താവുമായ സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. വൈകാരിക നിമിഷങ്ങളാണ് വീട്ടിൽ ഉണ്ടായത്. തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാർ കൂടുമെന്ന് ഭയന്ന് സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായാണ്. സൂരജിനെ കണ്ടയുടൻ ഉത്രയുടെ മാതാപിതാക്കൾ സൂരജിനോട് തട്ടിക്കയറി. പാമ്പിനെ കൊണ്ടുവരാൻ ഉപയോഗിച്ച് ജാറ് ഉത്രയുടെ പഴയ കുടുംബ വീട്ടിന്റെ പിറകിൽ നിന്നും കണ്ടത്തിയിട്ടുണ്ട്. ഫിംഗർ പ്രിൻറ്, സയൻറ്റിഫ് വിദഗ്ധർ സ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്.

Loading...

പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ സൂരജ് പദ്ധതിയിട്ടത് മാസങ്ങൾക്കു മുമ്പാണ്. പാമ്പുകളെ കൈകാര്യം ചെയ്യാൻ യൂ ട്യൂബ് വീഡിയോകൾ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബർ പരിശോധനയിൽ പൊലീസ് കണ്ടെത്തി. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരൻ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂർഖൻ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നൽകിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയിൽ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സർജറിയൊക്കെ ചെയ്താണ് ഏപ്രിൽ 22 ന് ഡിസ് ചാർജ് വാങ്ങി ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാൽ ജാറിലടച്ച മൂർഖനുമായി സൂരജെത്തി.