ഭര്‍ത്താവിനെ ജലയിലഴിക്കുള്ളിലാക്കി ഭാര്യയുടെ പീഡന പരാതി, സംഭവം കടുത്തുരുത്തിയില്‍

കടുത്തുരുത്തി: ഭാര്യയുടെ പീഡന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം ഉണ്ടായത്.

യുവതിയും ഭര്‍ത്താവും പ്രണയത്തിലായിരുന്നു. വ്യത്യസ്ത സമുദായത്തില്‍ പെട്ടവരാണെങ്കിലും യുവതിക്ക് 17 വയസുള്ളപ്പോള്‍ മുതല്‍ അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. വിവാഹ ശേഷം വിദേശത്തേക്ക് പോയ യുവാവ് ഇടയ്ക്കിടെ നാട്ടില്‍ എത്തിയിരുന്നെങ്കിലും യുവതിയുമായി അടുക്കാന്‍ താത്പര്യം കാട്ടിയില്ല.

Loading...

എന്നാല്‍ അടുത്തിടെ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തി. ഇതോടെയാണ് തനിക്ക് പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പേ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കി യുവതി പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.