social Media Top Stories

ബര്‍ത്തില്‍ നിന്ന് വലിച്ചു താഴേയ്ക്കിടാന്‍ ശ്രമിച്ചു, വസ്ത്രം വലിച്ചഴിക്കാന്‍ നോക്കി, ട്രെയിനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്

ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി. ലഹരിക്കടിമപ്പെട്ട യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെ നേരിട്ട ദുരനുഭവമാണ് ആലീസ് എന്ന യുവതി പോസ്റ്റില്‍ വ്യക്തമാക്കുന്നത്. തന്റെ വസ്ത്രം വലിച്ചഴിക്കാനും, ബര്‍ത്തില്‍ നിന്ന് വലിച്ചു താഴെയിടാനും ശ്രമിച്ചതായി യുവതി പറയുന്നു. ഈ സമയം മറ്റ് യാത്രക്കാര്‍ പ്രതികരിക്കാതെ നോക്കി നില്‍ക്കുന്ന കാര്യവും യുവതി കുറിയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)

ഇന്ന് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ കേരള എക്‌സ്പ്രസ്സ് ട്രെയിനില്‍ അപ്പര്‍ ബര്‍ത്തില്‍ കിടക്കുകയായിരുന്നു ഞാന്‍. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തന്‍ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും!!! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവന്‍ എനിക്ക് നേരെ വന്നു. ഞാന്‍ അവന്റെ കരണത്തടിച്ചു. അവന്‍ ബര്‍ത്തില്‍ നിന്നും എന്നെ വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാന്‍ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവന്‍ എന്റെ മുണ്ട് വലിച്ചഴിക്കാന്‍ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവന്‍ അടിതെറ്റി വീഴുന്നതിനിടയില്‍ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്കുട്ടികള്‍ ഭയന്നുകൊകൊണ്ടും കംപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തന്‍പത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്‌ക്രിയരായി നില്‍ക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവന്‍ തല്ലാന്‍ ശ്രമിച്ചു. പൂരത്തെറിയും. അവന്‍ ലഹരിക്ക് adict ആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പോലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനില്‍ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആള്‍ അവനെ അടിച്ചു വീഴ്ത്തി. അവന്‍ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങള്‍ അവരുടെ വീരസ്യം അവന്റെ പുറത്തു തീര്‍ത്തു. പുച്ഛമാണ് തോന്നിയത്.

പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തില്‍പ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാന്‍ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്‌ക്രിയരുമാണ് നമ്മുടെ ആണുങ്ങള്‍. സ്വന്തം ശരീരത്തില്‍ ഒരുവന്‍ കയറിപ്പിടിച്ചാല്‍ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളര്‍ത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിര്‍ഭയമാരും നിറഞ്ഞുകൊണ്ടിരിക്കും.കൊല്ലപ്പെടുമ്പോള്‍ ഫേസ്ബുക്കില്‍ രോക്ഷങ്ങള്‍ പൊട്ടിയൊഴുകുകയും കവലകളില്‍ പ്രസംഗങ്ങള്‍ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കള്‍. അങ്ങനെയല്ലാത്തവര്‍ ചിലര്‍ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കില്‍ മറ്റൊരു പെണ്കുട്ടി.

തൃശൂര്‍ എത്തിയപ്പോ police എത്തി. അവനെതിരെ ഞാന്‍ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു.341, 323, 294, 354 എന്നീ വകുപ്പുകള്‍ ചാര്‍ത്തി FIR രജിസ്റ്റര്‍ ചെയ്തു, ലോക്കപ്പിലാക്കി.

NB: ,’നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാല്‍ എന്തു ചെയ്യും’? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയില്‍ നീളം കുറഞ്ഞ ഒരു നിക്കര്‍ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാള്‍ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകള്‍ക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാല്‍ സ്ത്രീകള്‍ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ…….

Related posts

പെൺകുട്ടിയോട് സംസാരിച്ചതു തട്ടിക്കൊണ്ടു പോകാനെന്ന് സംശയിച്ചു; 5 പേരെ തല്ലിക്കൊന്നു

subeditor12

അടുക്കാനാഗ്രഹിച്ചിരുന്നെങ്കില്‍ ടി.പിയെ എന്തിനു കൊന്നു; കോടിയേരിയോട് കെ.കെ രമ

പോലീസ് ബാരിക്കേഡ് കെട്ടാന്‍ ഉപയോഗിച്ച നൂല്‍ക്കമ്പി കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ഇന്ത്യയിലെ സൗദി നയതന്ത്രഞ്ജന്റെ വസതിയില്‍ നിന്നും സെക്സ് അടിമകളെ പിടികൂടി.

subeditor

എന്റെ മകനു ജീവിക്കണം, അവന്റെ 2 വൃക്കകളും പോയി, കരഞ്ഞുകൊണ്ട് നടി സേതുലക്ഷ്മി

subeditor

ബി.ജെ.പിയിലേക്ക് ഒഴുക്ക്,ഐ.എസ്.ആർ.ഒ മാധവൻ നായരും ബി.ജെ.പിയിൽ

subeditor

അമ്മായി പുനര്‍ജ്ജനിക്കുമെന്ന് കാത്തിരുന്നു… പക്ഷേ പിറന്നത് ആണ്‍കുട്ടി ; ദു:ശ്ശകുനമെന്ന് ജ്യോതിഷി പറഞ്ഞതിനാല്‍ ഉപേക്ഷിച്ചു

subeditor5

ബിജെപിക്കാര്‍ വേട്ടയാടുന്നുവെന്ന് വെളളാപ്പള്ളി;തുഷാര്‍ വനിതാ മതിലുമായി സഹകരിക്കും

subeditor5

കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അന്തരിച്ചു

വർഗീയവാദികളെടേയും മത തീവ്രവാദികളെടേയും വോട്ട് കിട്ടി ജയിക്കുന്നതിലും നല്ലത് തോറ്റ് വീട്ടിലിരിക്കുന്നത്- മന്ത്രി മുനീർ

subeditor

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ മണ്‍കൂനയില്‍ കഴിയേണ്ടിവന്ന വീട്ടമ്മയും രണ്ട് മക്കളും ശ്വാസംമുട്ടി മരിച്ചു

subeditor5

കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തിൽ

subeditor5

കൊച്ചിയില്‍ നിന്ന് 3200 കിലോമീറ്റര്‍ ഓല കാബ് വിളിച്ചു; 91000 രൂപ വാടക നല്‍കാതെ മലയാളി ഡ്രൈവറെ യാത്രക്കാര്‍ പറ്റിച്ചു

വിവാഹം ഹരിത മയം, രാജേഷിനും നിസിക്കും മംഗളമേകാൻ സർക്കാരും

subeditor

തിരഞ്ഞെടുപ്പിനു നിമിഷങ്ങൾ മാത്രം ബാക്കി, ഗുജറാത്ത് ആകാംഷയിൽ

പൊലീസ് മര്‍ദിച്ചു; ‘അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കുമെന്ന് സുരേന്ദ്രന്‍

subeditor5

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് അടിച്ചത് 18.62 കോടി, പത്ത് ഭാഗ്യശാലികളില്‍ അഞ്ച് പേരും ഇന്ത്യക്കാര്‍

subeditor10

ലഷ്കർ ഭീകരൻ അബു മൂസയെ പൊലീസ് വധിച്ചു

subeditor