മാസം രണ്ട് തവണ ആര്‍ത്തവവും അസഹ്യമായ വേദനയും, കാരണം അറിഞ്ഞ യുവതി ഞെട്ടി

കഠിനമായ വയറ് വേദനയും മാസത്തില്‍ രണ്ട് തവണയുള്ള ആര്‍ത്തവവും, കാരണം അന്വേഷിച്ചറിഞ്ഞ യുവതി ഒടുവില്‍ ഞെട്ടി. മോളി റോസ് എന്ന യുവതിക്കാണ് ഈ അവസ്ഥയുള്ളത്. ഡോക്ടര്‍മാരെ കണ്ടപ്പോള്‍ ചെറുപ്പത്തിലേ ആര്‍ത്തവം ആരംഭിച്ചതിനാലാവാം ഇതെന്നായിരുന്നു അവര്‍ പറഞ്ഞത്. 19-ാം വയസില്‍ കാമുകനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് മോളി തന്റെ ശരീരത്തില്‍ നടക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം തേടിയിറങ്ങിയത്.

തന്റെ ശരീരത്തിനുള്ളില്‍ സംഭവിക്കുന്നതറിഞ്ഞ യുവതി ഞെട്ടി. ‘uterus didelphys’ എന്ന അപൂര്‍വരോഗാവസ്ഥയാണ് മോളിക്ക്. രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും മോളിക്കുണ്ടായിരുന്നു. ഇതാണ് മാസത്തില്‍ രണ്ട് ആര്‍ത്തവം ഉണ്ടാകാന്‍ കാരണം. 2017ല്‍ ലണ്ടണില്‍ വെച്ച് മോളിക്ക് ശസ്ത്രക്രിയ നടത്തി.

”ആര്‍ത്തവ സമയങ്ങളില്‍ ഞാന്‍ ടാംപണ്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ അതൊക്കെ വഴുതി വീഴുമായിരുന്നു. അത് സ്വാഭാവികമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ പരാജയമാണ് എന്റെ ഉള്ളില്‍ ആ തോന്നല്‍ ഉണ്ടാക്കിയത്. എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയായിരുന്നു. യോനിയുടെ ഭാഗത്തായി ഒരു പ്രത്യേക ചര്‍മ്മം എന്റെ ശ്രദ്ധയില്‍പ്പെട്ടു. പുറത്ത് നിന്ന് നോക്കിയാല്‍ അത് കാണില്ല. ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.” മോളി പറഞ്ഞു

ഓണ്‍ലൈനിലൂടെയുളള എന്റെ അന്വേഷണമാണ് ഈ രോഗം കണ്ടെത്താന്‍ സഹായിച്ചത്. ഗൈനക്കോളജിസ്റ്റിനോട് തന്റെ സംശയം പറഞ്ഞപ്പോഴാണ് പരിശോധന നടത്തിയതും പത്ത് മിനിറ്റ് കൊണ്ട് തന്റെ സംശയം ശരിയാണെന്നും ഡോക്ടര്‍ പറഞ്ഞതും.-മോളി പറഞ്ഞു.