ഇസ്‌ലാമാബാദ്: ഓരോ വസ്ത്രങ്ങളും കാലാവസ്ഥയ്ക്കനുസരിച്ചാണ് മനുഷ്യന്‍ ധരിക്കുന്നത്. എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് അനുസരിച്ച് കാലാവസ്ഥയും, പ്രകൃതിയും മാറുമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ പുതിയ ഗവേഷണഫലവുമായി പാകിസ്താനില്‍ നിന്നൊരുവന്‍ രംഗത്ത്. ലോകമെമ്പാടും ഭൂകമ്പങ്ങളുണ്ടാകാനും, പണപ്പെരുപ്പം വര്‍ദ്ധിക്കാനും കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞത് മറ്റാരുമല്ല ജമിയത്ത് ഉലേമ – ഇ- ഇസ്ലാമി ഫസല്‍ എന്ന മതരാഷ്ട്രീയ സംഘടനയുടെ തലവന്‍ മൗലാന ഫസ്‌ലൂര്‍ റഹ്മാന്‍.

കൂടാതെ സ്ത്രീകളെ ചാക്കില്‍ പൊതിഞ്ഞ അരിപോലെ വീട്ടിനുള്ളില്‍ സൂക്ഷിക്കുകയാണെങ്കില്‍ താലിബാന്റെ ആക്രമണങ്ങള്‍ വരെ തടയാനാകുമെന്നും എന്നാല്‍ അതിനുപകരം സ്ത്രീകള്‍ ജീന്‍സിട്ട് തെരുവിലൂടെ നടക്കുകയാണ്. അത് ഏതുവിധത്തിലും തടയണം. അവര്‍ക്കെതിരെ സൈന്യം ‘യുദ്ധം’ പ്രഖ്യാപിക്കണമെന്നും പത്രസമ്മേളനത്തില്‍ മൗലാന ആവശ്യപ്പെട്ടു.

Loading...

ഈ ജീന്‍സെന്ന വസ്തു കണ്ടുപിടിച്ചതു തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. ഓരോ ഇന്ത്യാക്കാരന്റെയും പൂര്‍വികര്‍ ഈ ജീന്‍സ് ധരിച്ചിരുന്നു. പിന്നീടാണ് പാശ്ചാത്യര്‍ ഇതിന്റെ നിര്‍മാണവും ഉപയോഗവും വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റെടുത്തത്.