ഭാര്യയെ ചികിത്സിക്കാൻ പണം തന്നില്ല… തൊഴിലാളി മുതലാളിയെ കൊന്നു

ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാതിരുന്ന മുതലാളിയെ സോഡ ഫാക്ടറി ജീവനക്കാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം.

ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.ഗ്ലാസ് ഫാക്ടറിയുടെ അകത്ത് ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയിലാണ് ദിനേഷ് ഗുപ്തയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയ ഇദ്ദേഹം രാത്രി വൈകിയിട്ടും തിരികെ വരാതായതോടെ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.

Loading...

ഗ്ലാസ് ഫാക്ടറിയിൽ മുപ്പത് വർഷത്തിലേറെയായി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇയാളുടെ പക്കൽ നിന്ന് 88000 രൂപയും ചില ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുതലാളിയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു.