വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,05,74,398 ആയി. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,13,143 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലില്‍ മുപ്പത്തിയൊന്നായിരത്തിലധികമാളുകള്‍ക്കും രോഗം ബാധിച്ചു. 1,200ല്‍ അധികമാളുകള്‍ 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചു. അമേരിക്കയില്‍ 639 പേരാണ് മരിച്ചത്.
57,83,996 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്. മെക്സിക്കോയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 27,27,061, ബ്രസീല്‍- 14,08,485, റഷ്യ- 6,47,849, ഇന്ത്യ-5,85,792, ബ്രിട്ടന്- 3,12,654, സ്പെയിന്- 2,96,351, പെറു- 2,85,213, ചിലി- 2,79,393, ഇറ്റലി- 2,40,578, ഇറാന്- 227,662. മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,30,106, ബ്രസീല്‍- 59,656, റഷ്യ- 9,320, ഇന്ത്യ-17,410, ബ്രിട്ടന്- 43,730, സ്പെയിന്- 28,355, പെറു- 9,677, ചിലി- 5,688, ഇറ്റലി- 34,767, ഇറാന്- 10,817.