ലോകരാജ്യങ്ങള്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം;ഡബ്ല്യുഎച്ച്ഒ

ലോകരാജ്യങ്ങളെല്ലാം തന്നെ അടുത്ത ഒരു മഹാമാരിക്ക് മുന്‍പ് സുസജ്ജമാകണമെന്ന് രാജ്യങ്ങളോട് ലോകാര്യോഗ്യ സംഘടന. ഇതിനായി ലോകരാജ്യങ്ങളെല്ലാം തന്നെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെടുന്നുണ്ട്. ‘കൊവിഡ് അവസാനത്തെ പകര്‍ച്ചവ്യാധി ആയിരിക്കില്ല,പകര്‍ച്ചവ്യാധികളും രോഗങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുകയാണ്.

എന്നാല്‍ അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകം അതിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്നും ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പതിനായിരക്കണക്കിന് മനുഷ്യജീവനുകള്‍ ദിനംപ്രതി പൊലിഞ്ഞു വീഴുമ്പോള്‍ കൊവിഡിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ ഉള്ളത്. എങ്കിലും ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കൊവിഡ് വാക്‌സിനും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Loading...