ഏറ്റവും വിലകൂടിയ ചോക്കലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്‌എംസിജി കമ്ബനിയായ ഐടിസി; കിലോയ്ക്ക് 4.3 ലക്ഷം

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് വിപണിയിലിറക്കി. ‘ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ ഏകദേശ വില. ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്കലേറ്റ് എന്ന നിലയില്‍ ഇത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു കഴിഞ്ഞു.

അപൂര്‍വ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേര്‍ത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ചോക്ലേറ്റ് അഭിരുചി കൂടി പരിഗണിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഓര്‍ഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക. ബുധനാഴ്ച മുതലാണ് ഇത് ലഭിക്കുക.

Loading...