എന്താകും കൊറോണയുടെ അവസാനം; ദുരന്തം മുന്‍കൂട്ടി കണ്ട് പ്രവചിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി

ലോകം മുഴുവന്‍ കൊറോണ വ്യാപന ഭീതിയിലാണ്. ഓരോ ദിവസം കഴിയുന്തോറും രോഗം പിടിപെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ച് വരികയാണ്. വാക്സിന്‍ കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നേരത്തെ തന്നെ പ്രവചക്കപ്പെട്ടിരുന്നു. 2019 ഓഗസ്റ്റ് 22ന് ജ്യോതിഷി എന്ന് അവകാശപ്പെടുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

അഭിഗ്യ എന്ന കുട്ടി നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയും കുറിച്ചാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ് വീഡിയോയിലൂടെ കുട്ടി ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. ‘ചൈനയെ ഏറ്റവും മോശമായി ബാധിക്കും’, ‘ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും’, ‘വിമാനക്കമ്ബനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’ വീഡിയോയില്‍ പറയുന്നു. 20 മിനിറ്റാണ് വീഡിയോ ഉള്ളത്.

Loading...

2019 നവംബറിനും 2020 ഏപ്രിലിനുമിടയിലാണ് ദുരന്തം സംഭവിക്കുകയെന്നാണ് അഭിഗ്യ പ്രവചിച്ചിരിക്കുന്നു. കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് നവംബര്‍ 17 മുതലാണ്. എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്‌ബോള്‍, കുട്ടിയുടെ പ്രവചനത്തെ വാഴ്ത്തുന്നവരുമുണ്ട്.