ബർഗർ തിന്നപ്പോൾ പുറത്തേക്ക് വന്നത് നുരയ്ക്കുന്ന പുഴുക്കൾ

ബര്‍ഗറില്‍ ഇഴഞ്ഞ് നടക്കുന്ന പുഴുക്കള്‍. ഇത് മറ്റെങ്ങും അല്ല. കേരളത്തില്‍ തന്നെ. ആറ്റിങ്ങല്‍ മോഡേണ്‍ ബേക്കറിയില്‍ നിന്നും കുറച്ച് മുമ്പ് അതായത് 2019 സപ്റ്റംബര്‍ 16നു വൈകിട്ട് കുട്ടികള്‍ക്ക് കൊടുക്കാന്‍ പാര്‍സലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. ആറ്റിങ്ങലിനടുത്ത് കോരാണി ചിറയ്ന്‍ കീഴ് റൂട്ടില്‍ കുറക്കടയില്‍ എന്ന സ്ഥലത്ത് താമസിക്കുന്ന വിന്റര്‍ ഗ്രീന്‍ വീട്ടിലെ ശിവകുമാറിന്റെ ഭാര്യയാണ് ബര്‍ഗര്‍ വാങ്ങിയത്. വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ തന്നെ കുട്ടികള്‍ക്ക് കൊതി അടക്കാന്‍ ആയില്ല. ഉടന്‍ തന്നെ ബര്‍ഗര്‍ പുതി അഴിത്തു. ഒരു കടി കടിച്ച് തിന്നു. അടുത്ത് കടി കുട്ടി കടിക്കാനായി തുടങ്ങുപോള്‍ ഉള്ളില്‍ നിന്നും പുഴുക്കള്‍ ഡാന്‍സ് ചെയ്തും തുള്ളി ചാടിയും പുറത്തേക്ക് വരുന്നത് കണ്ടു. ഇനി നമുക്ക് ആ ബര്‍ഗര്‍ കാണാം. ഇതാ നന്നായി കണ്ടോളൂ

ബര്‍ഗറില്‍ പുഴു കണ്ട ശേഷം വാങ്ങിയ ബേക്കറിയിലേക്ക് വീട്ടുകാര്‍ വിളിച്ചു. ആദ്യം അവര്‍ കൈമലര്‍ത്തി എങ്കിലും എല്ലാ തെളിവും ബില്ലും, പാകിങ്ങ് കവറും എല്ലാം ഉള്ളതിനാല്‍ അവര്‍ക്ക് നിഷേധിക്കാനും പിടിച്ച് നില്ക്കാനും ആകാതെ വന്നു. ബര്‍ഗറിലെ പച്ചക്കറികളായ ക്യാപ്‌സിക്കവും, കുക്കുംബറും, തക്കാളിയും അരിഞ്ഞ് വയ്ച്ചപ്പോള്‍ അതില്‍ നിന്നും ചാടിയ പുഴുക്കള്‍ ആകാം എന്നാണ് കടക്കാര്‍ പറയുന്നത്. എന്നാല്‍ ബര്‍ഗറിനു ഉള്ളില്‍ നിന്നാണ് പുഴ പുറത്ത് വരുന്നത്. എന്തായാലും പുഴുക്കളേ സ്ഥിരീകരിച്ചു.

Loading...

ഏതായാലും മോഡേണ്‍ ബേക്കറി ആറ്റിങ്ങല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എന്നത് ആ നാട്ടില്‍ ഇതുവരെ സമ്മതിക്കപ്പെട്ട കാര്യമാണ്. 30 കൊല്ലമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ആദ്യമായാണ് ഇത്തരം ഒരു അനുഭവം. ഈ സ്ഥാപനം നാളെ തന്നെ ചെന്ന് അറ്റച്ച് പൂട്ടി മുദ്രവയ്ക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, ഹെല്‍ ത്ത് കാരനും ആ വഴിക്ക് പോകണ്ട. കാരണം ഇത് പൊതുജനം അറിയാനും, കച്ചവടക്കാര്‍ അറിയാനും ബോധ വല്ക്കരണത്തിനുമാണ് ഇത് പങ്കുവയ്ക്കുന്നത്. മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങളും ശംബളം കോടികള്‍ വാങ്ങി നടക്കുന്ന ഉദ്യോഗസ്ഥരും ചെയ്യേണ്ട ജോലികളാണ് ഞങ്ങള്‍ ചെയ്യുന്നത്. മാധ്യമങ്ങള്‍ അനീതി കാട്ടി തന്നിട്ട് നടപടി സ്വീകരിക്കുകയല്ല വേണ്ടത്.