യുവതിയുടെ ഫോണില്‍ നിന്നും നമ്പര്‍ മാറി കോള്‍ പോയി, ഒടുവില്‍ സംഭവിച്ചത്

മൊബൈലില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ നമ്പര്‍ തെറ്റി കോളുകള്‍ പോകുന്നത് സ്വാഭാവികമാണ്. ഇത് പലര്‍ക്കും സംഭവിച്ചിട്ടുമുണ്ടാകും. ചിലപ്പോഴൊക്കെ ഇത്തരത്തില്‍ നമ്പര്‍ തെറ്റി കോള്‍ പോകുന്നത് കുഴപ്പങ്ങള്‍ക്കും വഴി ഒരുക്കിയേക്കാം. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. യുവതിയുടെ ഫോണില്‍ നിന്നും നമ്പര്‍ തെറ്റി കോള്‍ പോയതോടെ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്.

യുവതി വിളിച്ചപ്പോള്‍ നമ്പര്‍ തെറ്റി കോള്‍ ചെന്നത് ഒരു മധ്യവയസ്‌കനാണ്. തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലായ യുവതി നമ്പര്‍ മാറി പോയതെന്ന് പറഞ്ഞ് യുവതി രമ്യതയില്‍ ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ മധ്യ വയസ്‌കന്‍ വീണ്ടും വീണ്ടും യുവതിയെ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു,. ഒടുവില്‍ യുവതിയുടെ ഭര്‍ത്താവും പോലീസും ചേര്‍ന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ കുടുക്കി. പുന്നന്താനം കോളനിയില്‍ പുത്തന്‍ കണ്ടം മധുസൂദനന്‍ എന്ന അമ്പത് വയസുകാരനാണ് പോലീസിന്റെ പിടിയില്‍ ആയത്.

Loading...

കഴിഞ്ഞ ദിവസം രാവിലെ പാല ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതിയായ 50കാരനെ കുടുക്കിയക്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ യുവതിയെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. നമ്പര്‍ തെറ്റി മധുസൂദനന് ഒരു കോള്‍ പോയതിനെ തുടര്‍ന്ന് തന്നെ ഇയാള്‍ സ്ഥരമായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് യുവതി ഭര്‍ത്താവിനെ അറിയിച്ചു. ശല്യം അസഹനീയമായതോടെ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുക ആയിരുന്നു.

തുടര്‍ന്ന് പൊലീസ് നിര്‍ദേശ പ്രകാരം യുവതി ഇയാളെ പാലാ ബസ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി. യുവതി പറഞ്ഞ പ്രകാരം കൃത്യസ്ഥലത്തു തന്നെ മധുസൂദനന്‍ എത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ കൂടെ ഭര്‍ത്താവിനെ കണ്ട മധുസൂദനന്‍ രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അതിനിടെ യുവതിയുടെ ഭര്‍ത്താവ് പ്രതിയുടെ കരണത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മധുസൂദനനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

നേരത്തെ മറ്റൊരു സംഭവത്തില്‍ തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിന്‍രെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയിരുന്നു. മുംബൈയില്‍ താനെയിലെ നന്ദിവാലിയിലാണ് സംഭവം ഉണ്ടായത്. 30 കാരിയെയും രണ്ട് സുഹൃത്തുക്കളും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. യുവാവിന്റെ പരാതിയുടെ അടിസ്ഥാത്തിലായിരുന്നു കേസ്. യുവതിയും സുഹൃത്തുക്കളുമായ മുകേഷ് കനിയ, തേജസ് മഹ്ത്രേ എന്നിവരുമാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നന്ദിവാലിയിലുള്ള റെയില്‍വേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് യുവതി യുവാവിനെ വിളിച്ചുവരുത്തി. ഇവിടെ വെച്ച് മുകേഷും തേജസും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുംകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് യുവതി തന്റെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയും മുറിച്ച് മാറ്റി. യുവാവിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.