വിവാഹം ക്ഷണിക്കാന്‍ പോയ വഴി ‘മുന്‍ കാമുകിയെ’ കാണാന്‍ പോയ യുവാവിന് സംഭവിച്ചത്

കാണ്‍പൂര്‍: അയല്‍ ജില്ലയില്‍ ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ വേണ്ടി പോയ 23 കാരന് സംഭവിച്ചതാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. യുവാവിനെ മുന്‍ കാമുകിയുടെ കുടുംബം ബന്ദി ആക്കി. കാണ്‍പൂര്‍ ദെഹാത്ത് ജില്ലയില്‍ നിന്നുള്ള 23 കാരനെ ആണ് മുന്‍ കാമുകിയുടെ കുടുംബം ബന്ദി ആക്കിയത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.

സിര്‍സ കലാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആരോ പോലീസിനെ വിവരമറിയിച്ച ശേഷമാണു യുവാവിനെ വിട്ടയച്ചത്. ബന്ദി ആക്കപ്പെട്ട വീട്ടിലേക്ക് പോലീസുകാര്‍ പഞ്ഞെത്തി ആയിരുന്നു യുവാവിനെ രക്ഷ പെടുത്തിയത്.

Loading...

കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ രാജ്പൂര്‍ പ്രദേശത്തെ നഡായ് ഗ്രാമവാസിയായ രഘവേന്ദ്ര സിംഗ് എന്ന ഇരുപത്തി മൂന്ന് കാരന്‍ ജലൂണ്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയുമായി ബന്ധത്തിലായിരുന്നുവെന്ന് സിര്‍സ കലാര്‍ എസ്. എച്ച്. ഒ സൗരഭ് സിംഗ് പറഞ്ഞു.

എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു പെണ്‍ കുട്ടിയുമായി രാഘവേന്ദ്രയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ബന്ധുക്കള്‍ക്ക് വിവാഹ ക്ഷണ കാര്‍ഡുകള്‍ നല്‍കുന്നതിന് വേണ്ടി ബുധനാഴ്ച ജലൂണിലെ ഭിതാരി ഗ്രാമത്തിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്ര തിരിച്ചു. തരികെ മടങ്ങുമ്പോള്‍, യുവാവ് തന്റെ ‘മുന്‍ കാമുകിയെ’ കാണാന്‍ പോയി, പക്ഷേ യുവാവിനെ കാമുകിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്ന് ബന്ദിയാക്കി, ‘ എസ്. എച്ച്. ഒ പറഞ്ഞു.

മുന്‍ കാമുകിയെ വീട്ടില്‍ വച്ച് രഘവേന്ദ്രയെ മര്‍ദ്ദിക്കുകയും ബലമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്ന് എസ്. എച്ച്. ഒ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ മുഴുവന്‍ പ്രവൃത്തിയും മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം രാഘവേന്ദ്ര മൗനം പാലിച്ച് പെണ്‍കുട്ടിക്കൊപ്പം താമസിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും സിംഗ് പറഞ്ഞു.

എന്നാല്‍, ചില ഗ്രാമീണര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി. ആരും പരാതി നല്‍കിയിട്ട് ഇല്ലാത്തതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം മറ്റൊരു സംഭവത്തില്‍ ചാലക്കുടിയില്‍ നിന്നും സുഹൃത്തിനെ തിരഞ്ഞ് അടിമാലിയില്‍ എത്തിയ യുവതി പിന്നീട് കാട്ടി കൂട്ടിയത് ആണ് ഏവരെയും ഞെട്ടിച്ചത്. യുവതി തിര ഞ്ഞെത്തിയ സുഹൃത്തിനെ കാണാതെ വന്നതോടെ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. 24 വയസുള്ള യുവതിയാണ് ഇടുക്കിയില്‍ എത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര അവസ്ഥയില്‍ ആയ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇരിക്കുക ആണ്. ഇന്നലെ രാത്രിയോടെ ആണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് യുവതി.

രതീഷ് എന്ന യുവാവിനെ അന്വേഷിച്ച ആണ് ഇന്നലെ രാവിലെ യുവതി ചാലക്കുടിയില്‍ നിന്നും അടിമാലിയില്‍ എത്തിയത്. സുഹൃത്തിനെ യുവതി ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ യുവാവിന്റെ മേല്‍ വിലാസം തിരക്കി യുവാവിന്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ യുവതി മുറി എടുത്തു. ഇതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ടൗണില്‍ നിന്നു കീടനാശിനി വീങ്ങി കഴിക്കുക ആയിരുന്നു.

പിന്നീട് ടാക്‌സി വിളിച്ച് തരികെ പോരുന്ന വഴി വിഷം കഴിച്ചുവെന്ന് യുവതി ഡ്രൈവറോട് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം തിരികെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആക്കി. സംഭവം അറിഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി.