അലിഗര്‍ അല‌‌മ്‌നൈ വാര്‍ഷിക കണ്‍വന്‍ഷന്‍ ഹൂസ്‌റ്റണില്‍ ജൂണ്‍ 12 മുതല്‍ 14 വരെ

ഹൂസ്‌റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി പുര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ അലിഗര്‍ അല‌‌മ്‌നൈ അസോസിയേഷന്‍ പതിനാലാമത്‌ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 12 മുതല്‍ 14 വരെ ഹൂസ്‌റ്റണ്‍ റിവര്‍ ഓക്‌സിലുളള ക്രൌണ്‍ പ്ലാസായില്‍ നടക്കും. അലിഗര്‍ യൂണിവേഴ്സിറ്റി പ്രൊ. വൈസ്‌ ചാന്‍സലര്‍ ബ്രിഗേഡിയര്‍ അഹമ്മദ്‌ അലി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യണമെന്ന്‌ കണ്‍വന്‍ഷന്‍ ഓര്‍ഗനൈസിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പെര്‍വെസ്‌ ജാഫ്രി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 713 530 8696
ഇമെയില്‍ : [email protected]

Loading...