മേമൻ വധം: കോടതിക്കും രാജ്യത്തിനുമെതിരെ പ്രതികരിച്ചവരും മാധ്യമങ്ങളും കുടുങ്ങും. 3ചാനലുകൾക്കെതിരെ കേസ്.

ന്യൂഡല്‍ഹി:മേമനേ അനുകൂലിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയേ അധിക്ഷേപിച്ചും വാർത്ത നല്കിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സർക്കാർ തുടങ്ങി. ഇന്ത്യാ രാജ്യത്തിനെതിരായ ദേശവിരുദ്ധപ്രവർത്തി നടത്തിയ വ്യക്തികളേയും, നവ മാധ്യമ പ്രവർത്തകരേയും, നവ മാധ്യമങ്ങളേയും സർക്കാർ ലക്ഷ്യമിടുന്നു.
യാക്കൂബ് മേമന്‍െറ വധശിക്ഷക്കെതിരായ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത മൂന്ന് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ കൂട്ടാളി ഛോട്ടാ ഷക്കീലിന്‍െറയും മേമന്‍െറ അഭിഭാഷകന്‍െറയും അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത ദേശീയ ചാനലായ എ.ബി.പി ന്യൂസ്, എന്‍.ഡിടി.വി 24×7, ആജ് തക് എന്നീ ചാനലുകള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സംപ്രേഷണ മാനദണ്ഡം സംബന്ധിച്ച 1994ലെ കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് നിയമത്തിലെ സെക്ഷന്‍ 1ഡി, 1ജി, 1ഇ പ്രകാരം നല്‍കിയ നോട്ടീസില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

അശ്ളീലം, അപകീര്‍ത്തി, മനഃപൂര്‍വുമുള്ളത്, തെറ്റായതും വ്യംഗ്യാര്‍ഥവും അര്‍ധ സത്യങ്ങളുമായ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെയാണ് കേബ്ള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് നിയമത്തിലെ സെക്ഷന്‍ 1ഡി പ്രതിപാദിക്കുന്നത്.

Loading...

ക്രമസമാധാനത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും സഹായകരമായ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെയാണ് സെക്ഷന്‍ 1ഇ. രാഷ്ട്രപതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും ധാര്‍മികതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് സെക്ഷന്‍ 1-ജി ചൂണ്ടിക്കാട്ടുന്നത്.ഭീകരതയ്ക്കും ദേശ സുരക്ഷക്കും വേണ്ടി ഭാവിയിൽ ഇത്തരം നിലപാടുകൾ സ്വീകരിക്കുമ്പോൾ മാധ്യമ ഇടപെടലുകളും മറ്റും ഉണ്ടാകാതിരിക്കാനാണ്‌ സർക്കാരിന്റെ ശ്രമം. മേൽ വകുപ്പുകൾ പ്രകാരം ഒരു പത്രത്തിന്റേയും ചാനലിന്റേയും പ്രവർത്തനം നിരോധിക്കാൻ സർക്കാരിനു സാധിക്കും.

 

1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റിയതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീലും മേമന്‍െറ അഭിഭാഷകനും പ്രതികരിച്ചത്. ഛോട്ടാ ഷക്കീലിന്‍െറ ടെലിഫോണ്‍ അഭിമുഖമാണ് എ.ബി.പി ന്യൂസ്, ആജ് തക് ചാനലുകള്‍ സംപ്രേഷണം ചെയ്തത്. തൂക്കിലേറ്റപ്പെട്ട യാക്കൂബ് നിഷ്കളങ്കനാണെന്ന് പറഞ്ഞ ഛോട്ടാ ഷക്കീല്‍, നീതി ലഭിക്കില്ളെന്നും കോടതിയെ വിശ്വാസമില്ളെന്നും വ്യക്തമാക്കിയിരുന്നു. വധശിക്ഷ അവസാനിപ്പിച്ച രാജ്യങ്ങളെക്കുറിച്ചുള്ള മേമന്‍െറ അഭിഭാഷകന്‍െറ അഭിമുഖമാണ് എന്‍.ഡിടി.വി സംപ്രേഷണം ചെയ്തത്.