പമ്പയിലുണ്ടാക്കിയ അടി മറന്നു, എസ് പി യതീഷ് ചന്ദ്രക്ക് ചിരിച്ചുകൊണ്ട് കൈ കൊടുത്ത് സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും

തൃശ്ശൂര്‍: നവമാധ്യമങ്ങളില്‍ വൈറലാകുന്നത് എസ്പി യതീഷ് ചന്ദ്രയും ബിജെപി നേതാക്കളും ചിരിച്ചുകൊണ്ട് കൈ കൊടുക്കുന്ന ഒരു ചിത്രമാണ്. കെ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ശബരിമല വിവാദം സോഷ്യല്‍ മീഡിയകളില്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് മൂവരം വൈരം മറന്ന് ചിരിക്കുന്ന ചിത്രം പുറത്തെത്തിയത്. തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിനിടയിലാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും ചിരിച്ചുകൊണ്ട് കൈ കൊടുത്തത്.

മാസങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പമ്പയിലേക്ക് വന്നവാഹനത്തില്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തി വിടാമെന്നായിരുന്നു പോലീസ് നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എന്‍ രാധാകൃഷ്ണന്‍ താക്കീത് നല്‍കിയിരുന്നു.

Loading...

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള സൗഹൃദച്ചിരിയുടെ ചിത്രം വൈറലാകുന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചായിരുന്നു ഈ ചിരിക്കൂടിക്കാഴ്ച.