ലോക്ക് ഡൗണ്‍ ലംഘനം ; കൂട്ടം കൂടിയവരെ പരസ്യമായി ഏത്തമിടീപ്പിച്ച്‌ എസ് പി യതീഷ് ചന്ദ്ര

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘനത്തിന് പരസ്യമായ ശിക്ഷയുമായി കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര. ജില്ലയില്‍ കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ അഴീക്കലിലാണ് സംഭവം.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അവഗണിച്ചതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാന്‍ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു

Loading...

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു. കേസെടുക്കുന്നതിലോ നിയമ ലംഘകരെ ജയിലില്‍ ഇടുന്നതിലോ അല്ല കാര്യം. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. കേസെടുത്തതുകൊണ്ട് മാറ്റമൊന്നും കാണുന്നില്ല. ഇതുവരെ ആര്‍ക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി .

യതീഷ് ചന്ദ്ര .. ❤❤❤❤

Opublikowany przez Krishnana Kannur Sobota, 28 marca 2020