സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ തുടരാൻ സാധ്യത. നേതൃസ്ഥാനത്ത് നിന്ന് യെച്ചൂരി മാറേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെ കുറിച്ച് വിവാദമില്ല.
പാർട്ടി കോൺ​ഗ്രസ് നടക്കാനിരിക്കുന്നതിന് തൊട്ടു മുമ്പായാണ് തീരുമാനം വന്നിരിക്കുന്നത്. നേരത്തെ, 2018 -ൽ ഹൈദരാബാദ് വെച്ച് നടന്ന പാർട്ടി സമ്മേളനത്തിലാണ് യെച്ചൂരിയെ വീണ്ടും പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചത്.