യദുലാലിന്റെ മരണം: നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലാരിവട്ടം കുഴിയില്‍ വീണ് യദുലാല്‍ മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഇപി സൈനബ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസന്‍ സോളമന്‍ തോമസ്, നിരത്ത് വിഭാഗം എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെഎന്‍ സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ പികെ ദീപ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്. അതേസമയം, സംഭവത്തില്‍ കോടതി ഇടപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മരിച്ച യദുലാലിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മകന് സംഭവിച്ചതുപോലൊരു ദുരന്തം മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നും പിതാവ് പറയുന്നു.

Loading...

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് കൊച്ചി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്നും അന്വേഷിക്കും. കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു.
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്രപേര്‍ മരിക്കേണ്ടി വരുമെന്ന്​ ഹൈകോടതി ആരാഞ്ഞു. യദുലാലി​​​െന്‍റ മരണത്തിന്​ കാരണമായത്​ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്​. സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്നും ഹൈകോടതി വിമര്‍ശിച്ചു.

കുഴി അടക്കും എന്ന് ആവര്‍ത്തിച്ച്‌ പറയുന്നതല്ലാതെ കുഴിയടക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ്​ ഒരാളുടെ ജീവന്‍ നഷ്​ടമായത്​. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണെന്നും ഹൈകോടതി പറഞ്ഞു.
കുഴിയില്‍ വീണ് ഇനിയും മരണങ്ങള്‍ പാടില്ല. വീണ്ടും വീണ്ടും ആളുകള്‍ മരിക്കു​േമ്ബാള്‍ കോടതി ഉത്തരവുകള്‍ക്ക്​ എന്തര്‍ഥം? ഇനിയും എത്ര ജീവന്‍ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്‍റെ കുടുംബത്തി​​​െന്‍റ അവസ്ഥ ആരും മനസിലാക്കാത്തത്​ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

യദുലാലി​​​െന്‍റ കുടുംബത്തിന്​ 10 ലക്ഷം രൂപ നല്‍കുമെന്ന്​ സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ റോഡില്‍ മരിക്കുന്ന എത്രപേര്‍ പണം നല്‍കാനാകുമെന്ന്​ കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സമിതി ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണം.

2008 ലെ റോഡ് അപകടവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെ ആണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ള ബെഞ്ച് സര്‍ക്കാരിനെ അതി രൂക്ഷമായി വിമര്‍ശിച്ചത്.

അതേസമയം, യദുലാല്‍ മരിച്ച സംഭവത്തില്‍ നാല്​ എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്, എറണാകുളം സെക്ഷന്‍ അസി.എന്‍ജിനീയര്‍ കെ.എന്‍ സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി സൈനബ, അസി.എന്‍ജിനീയര്‍ പി.കെ ദീപ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.