പ്രമുഖ സീരിയല്‍ നടിക്കും കുടുംബത്തിനും കൊറോണ

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ നടിക്കും കുടുംബത്തിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലെ താരമായ മോഹേന കുമാരി സിംഗിനും കുടുംബത്തിനുമാണ് രോ​ഗം സ്ഥിരീകരിച്ചത്.ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്.

ഇവരുടെ വീട്ടുജോലിക്കാരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. അതേസമയം ഇവർക്ക് വൈറസ് എങ്ങനെ പകർന്നുവെന്ന് വ്യക്തമല്ല. റിഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. ചികിത്സയില്‍ രണ്ടാമത്തെ ദിവസമാണ് ഇതെന്നും മോഹേന പറയുന്നു. ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടി ഇന്ത്യ ടുഡേയോട് വിശദമാക്കി. ഇവര്‍ക്ക് കൊവിഡ് 19 ബാധിച്ചത് എങ്ങനെയാണെന്നതിനേക്കുറിച്ച് നടി സൂചനകള്‍ നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

Loading...

താനും കുടുംബത്തിലെ ഏഴുപേര്‍ക്കും കൊറോണ ആണെന്ന് നടി തന്നെയാണ് വ്യക്തമാക്കിയത്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. ഉടന്‍ രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നാണ് നടി പ്രതികരിച്ചു.