ഇന്ന് സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പതിനാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയുടേയും ഒഡിഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദത്തിന്റേയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

തീരപ്രദേശത്ത് ശക്തമായ മഴയുണ്ടാകാനും കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Loading...

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് മഴ കൂടുതല്‍ കനക്കാന്‍ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.