സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യബന്ധനത്തിനു കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഗതി’ എന്ന പുതിയ ചുഴലി രൂപം കൊള്ളാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Loading...