മലപ്പുറം: ആഭ്യന്തരകലാപം രൂക്ഷമായ യെമനില്‍ മലയാളിയെ ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയി. മലപ്പുറം പെരുമ്പറമ്പ് നാലകത്ത് അബ്ദുള്‍ റഹ്മാന്റെ മകന്‍ സല്‍മാനാണ് ഹൂതികളുടെ കൈയ്യിലകപ്പെട്ടതായി കരുതുന്നത്.
ഹൂതിവിമതരുടെ ഒരു സംഘം സല്‍മാനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് മലപ്പുറത്തുള്ള ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, ഇന്ത്യന്‍ എംബസി സംഭവം സ്ഥിരീകരിച്ചിട്ടില്ല. എട്ടുവര്‍ഷം മുമ്പാണ് സല്‍മാന്‍ കുടുംബവുമായി യമനിലേക്ക് പോവുന്നത്. ആടുകളെമേച്ച് ഉപജീവനം കണ്ടെത്തിയിരുന്ന ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനും താത്പര്യമില്ലായിരുന്നുവെന്ന് അറിയുന്നു. ഭാര്യം അഞ്ച് മക്കളുമാണ് സല്‍മാനൊപ്പം യമനിലുണ്ടായിരുന്നത്.
Loading...