ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ട് വിമാനങ്ങള്‍ പുറപ്പെട്ടു. ആദ്യ വിമാനം കൊച്ചിയിലും രണ്ടാമത്തേത് മുംബൈയിലും ഇറങ്ങും. വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 168 പേരാണുള്ളത്. അവരെല്ലാവരും മലയാളികള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞതു്‌.

Loading...

യമനിലെ ഏദന്‍ തുറമുഖത്ത് നിന്നും കപ്പലില്‍ അയല്‍രാജ്യമായ ജിബൂത്തിയിലെത്തിച്ച ശേഷമാണ് ഇവരെ വിമാനത്തില്‍ കൊണ്ടു വരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വിമാനം നെടുമ്പാശേരിയിലെത്തും.

‘ഓപറേഷന്‍ റാഹത്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സി17 ഗ്ളോബ് മാസ്റ്റര്‍ വിമാനങ്ങളാണ് പങ്കാളികളാകുന്നത്. യമനിലെ ബംഗ്ളാദേശ് പൗരന്മാരെ നാട്ടിലത്തെിക്കുന്നതിലും ഇന്ത്യ സഹായം ചെയ്യുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം നല്‍കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് സൗകര്യം ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. സംഘത്തിലെ മലയാളികള്‍ക്ക് നോര്‍ക്ക 2000 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

യെമനില്‍ ഫാക്ടറിയില്‍ സ്ഫോടനം; 35 പേര്‍ കൊല്ലപ്പെട്ടു

ഏദന്‍: യെമനിലെ ഹൊഡെയ്‌ഡോ തുറമുഖത്തിനടുത്തുള്ള ഡയറി ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ 35 സ്വദേശി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലകളില്‍ ഹൌതി ഷിയാകള്‍ക്ക്‌ എതിരേ വ്യോമാക്രമണം തുടരുകയാണ്‌.

ആഭ്യന്തരകലാപത്തെ തുടര്‍ന്നു സൈനികതാവളത്തിനു സമീപം സൌദി സൈനികസഖ്യം നടത്തിയ വ്യോമാക്രമണത്തിലാണു സ്‌ഫോടനം നടന്നതെന്നു സംശയിക്കുന്നു