ഹൂതി ആക്രമണം: നജ്‌റാനിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ജിദ്ദ : യമന്‍ അതിര്‍ത്തിയായ സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നജ്‌റാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രതപാലിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ തൊഴില്‍ ഉടമകളുമായി ഇന്ത്യക്കാര്‍ നിരന്തരം ബന്ധം പുലര്‍ത്തണമെന്നും അടിയന്തരഘട്ടങ്ങളില്‍ തൊഴില്‍ ഉടമകളുമായി ബന്ധപെട്ടാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ട് ഉദ്ദ്യോഗസ്ഥര്‍ ജിദ്ദയില്‍ നിന്നും നജ്‌റാനില്‍ എത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഈ ഉദ്യോഗസ്ഥന്മാരുമായി ബന്ധപെടാവുന്നതാണ്.ഇവരുടെ 0508758862 , 0560345413 മൊബൈല്‍ നബരില്‍ ഏതുസമയത്തും ബന്ധപെടാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം ഹൂതികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിനു വരുന്ന മലയാളി സമൂഹവും ആശങ്കയിലാണ്.

Loading...