ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന അശാന്തിയെകുറിച്ചുള്ള ലേഖന പരമ്പരയുടെ രണ്ടാംഭാഗത്തില്‍ യെമന്‍ എന്ന രാജ്യത്തെ പ്രശ്‌നങ്ങളാണു നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ആദ്യഭാഗത്തില്‍ സൗദി അറേബ്യ നേരിടുന്ന പ്രശ്‌നങ്ങളെ സമ്പന്ധിച്ചാണു പ്രതിപാദിച്ചത്. (ലിങ്ക്)

തീവ്രവാദികളുടെ പിടിയിലമരുന്ന യെമന്‍ (ഗള്‍ഫിലെ അശാന്തി- രണ്ടാം ഭാഗം)

Loading...

ലേഖന പരമ്പരയുടെ ആദ്യഭാഗത്തില്‍ സൂചിപ്പിച്ചതുപോലെ യെമനില്‍ വലിയ ആഭ്യന്തര യുദ്ധം നടന്നു കൊണ്ടിരിക്കുകയാണു. പ്രധാനമായും മൂന്നു വിഭാഗങ്ങളാണു യെമന്റെ നിയന്ത്രണം പിടിച്ചു വച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായത്, അല്‍ക്വയദ ഒഫ് അറേബ്യന്‍ പെനിസുല എന്ന തീവ്രവദി സഘടന, യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെ നിയന്ത്രണം കരസ്ഥമാക്കിയിരിക്കുന്നത് എന്നതാണു. ഈ ആഭ്യന്തരയുദ്ധങ്ങള്‍ യെമനിനെ സാമ്പത്തികമായി തകര്‍ത്തിരിക്കുകയാണു. ഈ മേഖലയിലെ ഏറ്റവും പാവപ്പെട്ട രാജ്യമാണു യെമന്‍. സൗദി അറേബ്യയിലെ ആളോഹരി വരുമാനം 25000 ഡോളറീനുമുകളിലാണെങ്കില്‍ യെമനില്‍ അത് 1500 ഡോളറിനു താഴെയാണു. യമനില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം ഭൂരിഭാഗം സ്ഥലങ്ങളീലും വൈദ്യുതിയില്ല. ആശുപതികളോ സര്‍ക്കാര്‍ ആഫീസുകളോ പ്രവര്‍ത്തിക്കുന്നില്ല. ഇരുപത്തഞ്ചു ലക്ഷം കുട്ടികളെയാണു ഇതു കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നു ഐക്യ രാഷ്ട്ര സഘടന പറയുന്നു. ഇതില്‍ പലകുട്ടികളും മരണത്തിനു കീഴടങ്ങിയതായി യുനിസെഫ് പറയുന്നു.

yemen
യെമനിലെ തെക്കു ഭാഗത്താണു കൂടുതല്‍ ഷിയ സമുദായത്തില്‍ പെട്ട ആളുകള്‍ അധിവസിക്കുന്നത് എന്നാല്‍ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണു. ഷിയ സമുദായത്തില്‍ പെട്ട ഹൂതികളാണു ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഹൂതി വിപ്ലവകാരികള്‍ തലസ്ഥാനമായ സാന പിടിച്ചെടുത്തതോടെ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെച്ച് പലായനം ചെയ്യുകയാണു ഉണ്ടായത്. ഇപ്പോള്‍ നിലവില്‍ ഒരു സര്‍ക്കാരില്ല പഴയ സര്‍ക്കാരിനെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു സൗദിയുടെ നേത്രത്വത്തില്‍ ഒരു ഗല്‍ഫ് സഖ്യ സേന ഹൂതികളുമായി ഇപ്പോള്‍ യുദ്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണു. എന്നാല്‍ ഈ ഹൂതികളും ഔദ്യോഗിക സര്‍ക്കാരും അല്‍ക്വയദക്ക് എതിരെ യുദ്ധം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ തമ്മില്‍ തമ്മിലുള്ള യുദ്ധം യഥാര്‍ത്ഥത്തില്‍ ശക്തിപെടുത്തിയതു അല്‍ക്വയദ ഓഫ് അറബ് പെനിസുല എന്നറിയപെടുന്ന തീവ്രവാദ സഘടനെയാണു. ഇന്നു യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ ശക്തി കേന്ദ്രങ്ങളാണു. ഇവരാകട്ടെ ലോകസമാധാനത്തിനു തന്നെ ഭീഷണിയുമാണു.

യെമനിലെ പ്രശ്‌നങ്ങളും ലോകസമാധാനവും.

അസ്ഥിരമായ ഒരു രാജ്യം ഗല്‍ഫ് മേഖലയ്ക്കു എന്നും ഒരു തലവേദന സൃഷ്ടിക്കും. വളരെ അധികം എണ്ണ നിക്ഷേപങ്ങളൂം ഗ്യാസ് ഉല്‍പാദന കേന്ദ്രങ്ങളൂം ഉള്ള യെമന്‍ ഇപ്പോഴും ഒരു ദരിദ്ര രാജ്യമായി തുടരുന്നതിന്റെ മുഖ്യ കാരണം രാഷ്ട്രീയമായ അസ്ഥിരതയാണു. എന്നാല്‍ ഇതെല്ലാം ആ രാജ്യത്തെയും ആ ഗല്‍ഫ് മേഖലയേയും മാത്രം ബാധിക്കുന്ന കാര്യങ്ങളാണു. എന്നാല്‍ ലോക സമാധാനത്തിനുവരെ തുരങ്കം വെയ്കുന്ന അല്‍ക്വയദ ഓഫ് അറേബ്യന്‍ പെനിസുലയെയാണു പാശ്ചാത്യ രാജ്യങ്ങളും അമേരിയ്കയും ഭയക്കുന്നത്.

ഒസാമ ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനില്‍ നിന്നു തുരത്തിയെങ്കിലും അദ്ദേഹം രൂപം കൊടുത്ത അല്‍ക്വയദ ഇപ്പോഴും പല പേരുകളില്‍ പല സ്ഥലങ്ങളില്‍ സജീവമായി തന്നെ നിലകൊള്ളുന്നു എന്നതന്നെയാണു വാസ്ഥവം. ഇതു ഒരിക്കലും ഒരു സഘടനയുടെ ചട്ട കൂടിലല്ല. വിവിധ ലക്ഷ്യത്തിനു വെണ്ടി പോരാടുന്ന പല സഘടനകളുടെ പേരുകളീല്‍. പക്ഷെ അവയ്കു പൊതുവായ ഒരു തത്വ ചിന്തയുണ്ടു. വളരെ തീവ്രവാദപരമായ ഇസ്ലാം ചിന്താഗതിയും പാശ്ചാത്യ വിരോധവും. അതു കൊണ്ടു തന്നെയാണു യെമന്‍ അസ്ഥിരമാകുന്നത് ലോക സമാധാനത്തിനു തന്നെ ഭീഷണിയാണെന്നു പറയുന്നത്.

yemen rebels

2001 ലെ സെപറ്റംബര്‍ 11 ആക്രമണത്തിനു ശേഷം അമേരിയ്കയുടെ നേത്രത്വത്തില്‍ വമ്പിച്ച തീവ്രവാദ വേട്ട നടന്നിരുന്നു. ഒരു വിധം എല്ലാ തീവ്രവാദ സഘടനകളേയും അവസാനിപ്പിച്ചു എന്നു കരുതിയിരിക്കുമ്പോഴാണു 2009 ഡിസംബറീല്‍ അമേരിയ്കയില്‍ ഒരു യാത്രാവിമാനം സ്‌ഫോടനത്തില്‍ തകര്‍ക്കാനുള്ള തീവ്രവാദികളുടെ ശ്രമം പിടിക്കപേടുന്നത്. അതിനു കാരണക്കാരനായ തീവ്രവാദി ഉമര്‍ ഫറൂക്ക് അബ്ദുല്‍ മുത്തലാബു യെമനിലെ എ.ക്യൂ. എ. പി (അല്‍ക്വയ്ദ ഓഫ് അറേബ്യന്‍ പെനിസുല) തീവ്രാവാദിയായിരുന്നു. ഇദ്ദേഹം അണ്ടര്‍ വയര്‍ ബോബര്‍ എന്നാണു അറിയപെട്ടിരുന്നത്. ഈ തീവ്രവാദ സഘടനയ്കുയെമനിലെ അല്‍ക്വയദയുമായി ബന്ധവുമുണ്ടായിരുന്നു. അപ്പോഴാണു അമേരിയ്കയുള്‍പെടെയുള്ള ലോക രാജ്യങ്ങള്‍ യെമനിലെ തീവ്രവാദത്തെ വളരെ ഗൗരവപരമായി കാണാന്‍ തുടങ്ങിയത്.

ലോക കായിക മനസാക്ഷിയെ ഞെട്ടിച്ച് സംഭവമായിരുന്നു ബോസ്റ്റണ്‍ മാരത്തോണ്‍ ബോമ്പിങ്ങ് . അതിനു പിന്നില്‍ പ്രവര്‍ത്തിച്ച നിദാല്‍ ഹസാന്‍ എന്നു പറയുന്ന തീവ്രവാദിക്കു പ്രചോദനം നല്‍കിയതു എ.ക്യു. എ. പി നേതാവയിരുന്ന അന്‍വര്‍ അല്‍ അവ്‌ലാക്കിയായിരുന്നു. ഇങ്ങനെ യെമനിലെ ‘റിമോട്ട് കന്‍ട്രോളായിരുന്നു’ പല പല ബോബ് സ്‌ഫോടനങ്ങളും ലോകത്തില്‍ നടത്തിയിരുന്നത്.

ലോകത്തിലെ പത്ര പ്രവര്‍ത്തകരെ മൊത്തം ഞെട്ടിച്ച ഒരു സംഭവമായിരുന്നു. കാര്‍ട്ടൂണിന്റെ പേരില്‍ ഒരു പത്രത്തിന് നേരെയുള്ള തീവ്രവാദി ആക്രമണം. ഫ്രാന്‍സിലെ ചാര്‍ലെ ഹെബ്‌ഡോ എന്ന പത്രത്തിനു നേരെയാണു ആക്രമണം നടന്നത് അതിന്റെ എഡിറ്റര്‍മാരായിരുന്നു ഏഴോളം പേര്‍ അന്നു ദാരുണമായി കൊല്ലപെട്ടു. അതിന്റെ പിന്നിലും യെമനിലെ തീവ്രവാദികല്‍ക്കു പങ്കുണ്ടു എന്നാണു അനേഷണ സംഘം കണെത്തിയതു. ഈ തീവ്രവാദികളെ പരിശീലിപ്പിച്ചതും ആവശ്യമായ പണം നല്‍കിയതും അന്‍വര്‍ അല്‍ അവ്‌ലാക്കിയായിരുന്നു.


ഹൂതികളൂം സര്‍ക്കാരും, സുന്നികളും ഷിയകളൂം പോരടിക്കുമ്പോള്‍ തീവ്രവാദം യെമനില്‍ തഴച്ചു വളരുന്നു. കനത്ത ദാരിദ്രത്തിന്റെ കാലത്ത് ഒരു പാടു യുവാക്കളെ തീവ്രവാദികളാക്കാനും പരിശീലിപ്പിക്കാനും പുതിയ പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും തീവ്രവാദ സംഘടനകള്‍ക്ക് സാധിക്കുന്നു


ഇന്നു അന്‍വര്‍ അവ്‌ലാക്കി കൊല്ലപെട്ടെങ്കിലും അദ്ദേഹം വളര്‍ത്തിയെടുത്ത തീവ്രവാദ സഘടന ശക്തമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു. ഹൂതികളൂം സര്‍ക്കാരും, സുന്നികളും ഷിയകളൂം പോരടിക്കുമ്പോല്‍ തീവ്രവാദമാണു യെമനില്‍ തഴച്ചു വളരുന്നത്. ഈ ആഭ്യന്തരയുദ്ധ കാലത്ത്, കനത്ത ദാരിദ്രത്തിന്റെ കാലത്ത് ഒരു പാടു യുവാക്കളെ തീവ്രവാദികളാക്കാനും പരിശീലിപ്പിക്കാനും പുതിയ പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും അവര്‍ക്കു കഴിഞ്ഞേക്കും എന്നാണു ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്.

പുറാത്തക്കപെട്ട യമനിലെ പ്രസിഡന്റിനെ ഭാഗത്താണു അമേരിയ്കയും സൗദി സഖ്യരാജ്യങ്ങളൂം. ഹൂതികളുമായി അധികാരം പങ്കിടുന്ന ഒരു സര്‍ക്കാരാണെങ്കില്‍ മാത്രമേ ശാശ്വതമായ സമാധാനം യെമനില്‍ കൈവരികയുള്ളൂ. ഹൂതികളെ സഹായിക്കുന്ന ഇറാനും നിക്ഷപക്ഷമായി നില്‍ക്കുന്ന ഒമാനും ഈ കാര്യത്തില്‍, ലോകസമാധാനത്തെ മുന്‍നിര്‍ത്തി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടു . അവരുമായി ഒരു ഉടമ്പടിയിലെ എത്തി, എത്രയും പെട്ടെന്നു ഒരു സര്‍ക്കാരുണ്ടാക്കിയാല്‍ മാത്രമേ വളര്‍ന്നു വരുന്ന അല്‍ക്വയദ തീവ്രവാദത്തെ അടിച്ചൊതുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ യെമന്‍ എന്ന വാക്കിനു ഭാരതീയ പുരാണകഥകളീല്‍ കാണുന്ന അര്‍ത്ഥം പോലെ മരണത്തിന്റെ ദേവനായി മാറൂം. അതായതു യെമനില്‍ ആഭ്യന്തരയുദ്ധം നിര്‍ത്തിയിലീങ്കില്‍ അതു ലോകസമാധാനത്തിനു ഭീഷണീയായി ആയിരങ്ങളെ യമപുരിയിലെത്തിക്കും.