യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്ന് ഗായകന്‍ യേശുദാസ്

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ കെ ജെ യേശുദാസ്. ശബരിമലയില്‍ യുവതി പ്രവേശനം അരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ പുരുഷന്മാരായ ഭക്തര്‍ക്ക് ‘ചാഞ്ചല്യം’ ഉണ്ടാകുമെന്നും യേശുദാസ് പറഞ്ഞു.

ശബരിമലയിലേക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കുമെന്നത് കൊണ്ടല്ല. യുവതികള്‍ക്ക് മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെല്ലോ? തന്റെ അച്ഛന്‍ രഹസ്യമായി 41 ദിവസം വൃതമെടുത്ത് ശബരിമലയില്‍ പോയരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് അച്ഛന്‍ 1947ല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോയ കാര്യം പറയുന്നുത്. ആ പുസ്തകത്തിലൂടെയാണ് തങ്ങളും ഇക്കാര്യം അറിഞ്ഞതെന്നും യേശുദാസ് പറഞ്ഞു. സിനിമയില്‍ അയ്യപ്പഭക്തിഗാനം പാടിയ ആദ്യ വ്യക്തി തന്റെ പിതാവായിരുന്നെന്നും യേശുദേസ് പറഞ്ഞു.

Loading...

അതേസമയം യേശുദാസ് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരുന്നു. ജഗദീശ്വരന് എന്റെ പ്രണാമം; അദ്ദേഹത്തിന്റെ സൃഷ്ടി വൈഭവത്തില്‍ ആണ് ജീവ ചരാചരങ്ങളെല്ലാം ജനിച്ചത്. അദ്ദേഹമാണ് എല്ലാത്തിന്റെയും സൃഷ്ടാവ് എന്ന് പറഞ്ഞു ഒരു പ്രസംഗവും അദ്ദേഹം നടത്തുന്നുണ്ട്. വേദിയില്‍ പ്രശസ്ത ഗായകരും മറ്റ് താരങ്ങളും ഇരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനെ ഓര്‍ത്ത് പോവുകയാണ്. മധ്യ തിരുവിതാംകൂറില്‍ ഡ്രാമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അവിടെയുള്ള കലാകാരന്മാര്‍ ശുദ്ധമായ ഡയലോഗ് പറയുന്നത് കേട്ടപ്പോഴാണ് എന്റെ മകനെ ശുദ്ധമായ അക്ഷരങ്ങള്‍ പഠിപ്പിക്കണം എന്ന് അദ്ദേഹം തീരുമാനിക്കുന്നത്. അത് എന്റെ ഭാഗ്യം. അതിനു സഹായിച്ചത് എന്റെ സര്‍വ്വശക്തനായ ഏക ദൈവം ആണ്. ഏക ദൈവം എന്ന് പറയുന്നതില്‍ വളരെ അര്‍ത്ഥമുണ്ട്. കാരണം ദൈവം രണ്ട് ഉണ്ടാകില്ല. ഒന്നേയുള്ളൂ. അതിന്റെ വെളിച്ചത്തില്‍ ആയിരിക്കണം വയലാര്‍ സാര്‍ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം സൃഷ്ടിക്കുന്നത്. കാരണം ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്നത് തെറ്റായ ഒരു പ്രയോഗമല്ല. അത് ശരിയായ പ്രയോഗം തന്നെയാണ്, എന്ത് കൊണ്ടെന്നാല്‍ നമ്മള്‍ എല്ലാവരും ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ദൈവം ഒന്നേയുള്ളൂ അദ്ദേഹം അതാണ് കാണിച്ചത്. അത് പാടാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിച്ചത് വലിയൊരു ഭാഗ്യമായി താന്‍ കാണുന്നതായും അതൊന്ന് പാടുകയാണ് ഞാനീ വേദിയില്‍. – യേശുദാസ് പറഞ്ഞു.

ഗാനം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ പ്രഭയും ഗായിക സുജാതയും, കണ്ണുനീര്‍ പൊഴിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം വീഡിയോയില്‍ അദ്ദേഹത്തിനെതിരെ മോശം കമന്റുകളും പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം കുഞ്ഞുങ്ങളെ ഈ അഹങ്കാരിയെ കാണാനും ഇയാളുടെ പാട്ടുകേള്‍ക്കാനും മണിക്കൂറുകളോളം ആ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കാത്തിരുന്ന കുഞ്ഞുങ്ങളോട് ഇയാള്‍ ചെയ്തത് ഇന്നും മറന്നിട്ടില്ല തന്റെ ഷൂസേല്‍ ചെളി പറ്റും എന്നു പറഞ്ഞു തിരിച്ചു പോയപ്പോള്‍ ആ കാത്തിരുന്ന കുഞ്ഞുങ്ങളുടെ വിഷമം താന്‍ മനസിലാക്കിയോ. പ്രവര്‍ത്തിയില്‍ ഒരു നന്മയും ചെയ്യാത്തവന്‍ വായ് കൊണ്ട് മാത്രം നന്മ വിളമ്പുന്നവന്‍. എന്നിങ്ങനെയും അദ്ദേഹത്തിനെതിരെ കമന്റുകള്‍ പ്രത്യക്ഷ പെടുന്നുണ്ട്.