ഒമാനില്‍ കടലില്‍ കാണാതായ യുവാക്കൾക്കു വേണ്ടി തെരച്ചില്‍ പുരോഗമിക്കുന്നു

ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. എട്ട് ദിവസം മുമ്പ് കാണാതായ രണ്ട് യുവാക്കള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സ്വദേശികളായ രണ്ട് യുവാക്കളെ കാണാതായതെന്ന് നേരത്തെ റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ സമാനമായ തരത്തില്‍ 2019 ല്‍ നടന്ന ഒരു സംഭവത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജേന പ്രചരിക്കുന്നതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Loading...