യോഗയും പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണവും, എന്നിട്ടും ഹൃദയം പണിമുടക്കി… പതഞ്ജലി ചെയര്‍മാന്റെ രോഗം ആശങ്കപ്പെടുത്തുന്നത് അനേകരെ

ഋഷികേശ് : പ്രകൃതിയോട് ചേര്‍ന്ന ജീവിതചര്യകളും ഭക്ഷണ ശീലവും പിന്തുടര്‍ന്നിട്ടും
യോഗ ഗുരു ബാബ രാംദേവിന്റെ അടുത്തയാളും പതഞ്ജലി ഗ്രൂപ്പ് ചെയര്‍മാനുമായ ആചാര്യ ബാല്‍കൃഷ്ണയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചത് അനേകരെയാണ് ആശങ്കപ്പെടുത്തുന്നത്. ആശങ്കയുണര്‍ത്തുന്നു. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരില്‍ ഒരാളാണ് ആചാര്യ ബാല്‍കൃഷ്ണ. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഋഷികേശിലെ എയിംസില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബാല്‍കൃഷ്ണ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 1995 ലാണ് ബാബാ രാംദേവിനൊപ്പം പതഞ്ജലി കമ്പനി സ്ഥാപിച്ചത്. പതഞ്ജലിയുടെ എംഡി സ്ഥാനവും വഹിക്കുന്ന ബാല്‍കൃഷ്ണയ്ക്ക് കമ്പനിയില്‍ 98.6 ശതമാനം ഓഹരിയും സ്വന്തമാണ്.

Loading...

യോഗിയുടെ കരുത്തിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന് പിന്നിലും ബാല്‍കൃഷ്ണയ്ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രമാണ്. ഹരിയാനയിലെ ഒരു ഗുരുകുലത്തില്‍ വച്ചാണ് ബാല്‍കൃഷ്ണ ബാബാ രാംദേവിനെ കാണുന്നത്. പിന്നീട് 1990 ല്‍ ഹരിദ്വാറില്‍ ‘ദിവ്യ ഫാര്‍മസി’എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇരുവരും ചേര്‍ന്ന് ആരംഭിച്ചു. പിന്നീട് ബാബാ രാംദേവുമായി ചേര്‍ന്ന് നിരവധി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഇദ്ദേഹം തുടക്കം കുറിച്ചിരുന്നു.