സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പാര്‍ട്ടിയുടെ അച്ചടക്ക സമതി ആംആദ്‌മി പാര്‍ട്ടിയില്‍ നിന്നും പറത്താക്കി.. ആനന്ദ് കുമാര്‍, അജിത്‌ഝാ എന്നിവരും പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരില്‍ പെടുന്നു. എ.എപിയുടെ സ്ഥാപക നേതാക്കന്‍മാരില്‍ പ്രമുഖരാണ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും. വിമത നീക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും ഇരുവരേയും അച്ചടക്ക സമിതി പുറത്താക്കിയിരിക്കുന്നത്. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തെ പുറത്താക്കപ്പെട്ടവര്‍ പരസ്യമായി നേരത്തെ തന്നെ തള്ളിപറഞ്ഞിരുന്നു. അരവിന്ദ് കേജരിവാളിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Loading...