രക്ഷാബന്ധന്‍; 48 മണിക്കൂര്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കി യോഗി സര്‍ക്കാര്‍

ലക്‌നൌ. രക്ഷാബന്ധനോട് അനുബന്ധിച്ച് ഉത്തരപ്രദേശില്‍ സ്ത്രീകള്‍ക്ക് ബസില്‍ 48 മണിക്കൂര്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് ഏകദേശം എട്ട് ലക്ഷം സ്ത്രീകള്‍ ഈ സൗകര്യം ഉപയോഗിക്കും എന്നാണ് യുപി സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ആഗസ്റ്റ് 10മുതല്‍ 12 വരെയാണ് സൗജന്യയാത്ര. രക്ഷബന്ധനോട് അനുബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ യാത്രയ്ക്കായി ഉത്തരപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സൗജന്യ യാത്ര സൗകര്യം ഒരുക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Loading...

ഇത് ആദ്യമല്ല ഉത്തരപ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി സൗജന്യ ബസ് സര്‍വീസ് നടത്തുന്നത്. എല്ലാ വര്‍ഷവും രക്ഷബന്ധന്‍ ദിത്തില്‍ സൗജന്യയാത്രയാണ് സ്ത്രീകള്‍ക്ക് യുപിഎസ്ആര്‍ടിസിയില്‍.