ഭാര്യയുടെ പിണക്കം മാറ്റാൻ കേക്കുമായി വീട്ടിലെത്തി; കേക്ക് വലിച്ചെറിഞ്ഞ് യുവതി; ഭാര്യാ മാതാവിന്റെ തലയ്ക്കടിച്ച് യുവാവ്

കോഴിക്കോട്: ഭാര്യയോടുള്ള ദേഷ്യത്തിൽ ഭാര്യാ മതാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കോളിക്കോട് വളയത്താണ് സംഭവം. കല്ലുനിര സ്വദേശിയായ ചുണ്ടമേൽ ലിജിൻ ആണ് അറസ്റ്റിലായത്. 25 വയസ്സാണ് പ്രായം. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജയെ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

കുടുംബകലഹമാണ് പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്.ലിജിന്റെ ഭാര്യ അടുത്തിടെ പിണങ്ങിപ്പോയിരുന്നു. ഭാര്യയുടെ പിണക്കം മാറ്റാൻ ലിജിൻ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് കേക്ക് വാങ്ങി കൊണ്ടുപോയി. എന്നാൽ, യുവതി ഇത് ലിജിന്റെ മുഖത്തേക്ക് വലിച്ചെറുകയായിരുന്നു. അപ്രതീക്ഷിതമായ പ്രവർത്തിയിൽ ഭാര്യയോട് കലിപൂണ്ട ലിജിൻ സമീപം നിൽക്കുകയായിരുന്ന ഭാര്യയുടെ മാതാവിന്റെ തലയ്ക്കടിച്ച് പ്രതികാരം തീർക്കുകയായിരുന്നു.

Loading...